കോഴിക്കോട്: ആവശ്യത്തിന് മരുന്നില്ലാത്തതിനാല്‍ പ്രമേഹ ബാധിതരായ കുട്ടികള്‍ക്കായി സര്‍ക്കാര്‍ രൂപം നല്‍കിയ മിഠായി പദ്ധതിയില്‍ സംഭവിച്ച വീഴ്ചയെക്കുറിച്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍.
ആരോഗ്യവകുപ്പ് സെക്രട്ടറി പരാതിയെക്കുറിച്ച് അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ ബൈജുനാഥ് ആവശ്യപ്പെട്ടു.
നവംബര്‍ 28 ന് കോഴിക്കോട് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും. ദ്യശ്യ മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
കഴിഞ്ഞ ദിവസം ജന്മഭൂമിയില്‍ പ്രമേഹ ബാധിതരായ കുട്ടികള്‍ക്കുള്ള ‘മിഠായി പദ്ധതി’ താളംതെറ്റുന്നു എന്ന തലവാചകത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: