കൊച്ചി: ലോകായുക്തയിലെ സീനിയര്‍ ഗവ. പ്ലീഡര്‍ എസ്. ചന്ദ്രശേഖരന് നായര്‍ക്ക് സര്‍ക്കാര്‍ എതിര്‍കക്ഷിയായ കേസില്‍ സ്വകാര്യവ്യക്തിക്കു വേണ്ടി ഹൈക്കോടതിയില്‍ എങ്ങനെ ഹാജരാകാനാവുമെന്ന് ഹൈക്കോടതി. മുന്‍ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാം വരവില്‍ കവിഞ്ഞു സ്വത്തു സമ്പാദിച്ചെന്ന കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പൊ
തു പ്രവര്‍ത്തകനായ ജോമോന് പുത്തന്‍പുരയ്ക്കല്‍ നല്കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് കെ. ബാബു ഇക്കാര്യം വാക്കാല്‍ ചോദിച്ചത്. ഹര്‍ജിയില്‍ കെ.എം. എബ്രഹാമിനു വേണ്ടിയാണ് അഡ്വ. ചന്ദ്രശേഖരന് നായര്‍ ഹാജരാകുന്നത്.
കെ.എം. എബ്രഹാമിനു വേണ്ടി സര്‍ക്കാരിന്റെ അഭിഭാഷകന് ഹാജരാകുന്ന കാര്യം ഹര്‍ജിക്കാരനാണ് സിംഗിള്‍ ബെഞ്ചിന്റെ ശ്രദ്ധയില്‍പെടുത്തിയത്. തുടര്‍ന്നാണ് സര്‍ക്കാര്‍ അഭിഭാഷകന് ഇങ്ങനെ ഹാജരാകാനാവുമോയെന്ന് കോടതിയും ചോദിച്ചത്.
ഇതിനു നിയമപരമായി തടസമുണ്ടോയെന്നും ആരാഞ്ഞു. ഇക്കാര്യത്തില്‍ ചന്ദ്രശേഖരന് നായര്‍ തന്നെ വ്യക്തത വരുത്തണമെന്ന് വിജിലന്‍സിനു വേണ്ടി ഹാജരായ സ്പെഷല്‍ ഗവ. പ്ലീഡര്‍ എ. രാജേഷ് കോടതിയില്‍ മറുപടി നല്കി. ഹര്‍ജി ഡിസംബര്‍ നാലിനു പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: