ടെല്‍അവീവ്: ഗാസ മുനമ്പിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പള്ളികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ നിന്ന് ഹമാസിന്റെ ആയുധശേഖരം കണ്ടെത്തിയെന്ന് ഇസ്രായേല്‍ സൈന്യം. അല്‍ ഖ്വാഡ്സ് യൂണിവേഴ്സിറ്റി, അബു ബക്കര്‍ മോസ്ക്ക് എന്നിവിടങ്ങളിലെ പരിശോധനയിലാണ് ഇത്. ബെയ്റ്റ് ഹനൗന്‍ പ്രദേശത്ത് ജിഹാദി ഭീകരന്റെ വീട്ടില്‍ കുട്ടികളുടെ കിടപ്പുമുറിയില്‍ നിന്നുള്‍പ്പെടെ ആയുധങ്ങള്‍ ലഭിച്ചു.
കരയുദ്ധമാരംഭിച്ചതിന് ശേഷം ഇതുവരെ 4300 വ്യോമാക്രമണങ്ങള്‍ നടത്തിയതായി സൈന്യം അറിയിച്ചു. മുന്നൂറോളം തുരങ്കങ്ങളും നിരവധി മിസൈല്‍ ലോഞ്ച് പാഡുകളും തകര്‍ത്തു. 3000 ഹമാസ് താവളങ്ങളും നൂറിലധികം കമാന്‍ഡ് സെന്ററുകളും നശിപ്പിച്ചു.
അതേസമയം, ആശുപത്രികളെയും ജനങ്ങളെയും മറയാക്കിയുള്ള ഹമാസിന്റെ പ്രവര്‍ത്തനത്തെ യൂറോപ്യന്‍ യൂണിയന് അപലപിച്ചു. ഇസ്രായേലിലേക്കുള്ള വിമാനസര്‍വീസുകള്‍ പുനരാരംഭിക്കാന്‍ അമേരിക്കയുടെ യുണൈറ്റഡ് എയര്‍ലൈന്‍സ് നീക്കമാരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: