കൊല്ലം: കൊവിഡ് ലോക്്ഡൗണ്‍ കാലങ്ങളില്‍ ലോകത്തെമ്പാടുമുള്ള കുട്ടികള്‍ അനുഭവിച്ച മാനസിക പിരിമുറുക്കങ്ങള്‍ ഉള്‍പ്പെടുത്തി ‘കൊവിഡ് ഡയറി’ പുസ്തകം രചിച്ച മീയണ്ണൂര്‍ ദല്‍ഹി പബ്ലിക് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയും ഹാര്‍ട്ട് ഫോര്‍ ഏര്‍ത് എന്ന സംഘടനയുടെ സ്ഥാപകനുമായ അലൈന്‍ എറിക് ലാലിന് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ അഭിനന്ദനം.കൊല്ലം മാടന്നട പ്രാണയില്‍ ഡോ. മോഹന്‍ ലാലിന്റേയും ഡോ. ദേവീരാജിന്റേയും മകനാണ്.
പുസ്തകം വായിച്ച് അഭിനന്ദനം അറിയിച്ചുകൊണ്ടുള്ള കത്ത് സ്കൂളിലേക്ക് കേന്ദ്രമന്ത്രി അയക്കുകയായിരുന്നു. ലോകെമമ്പാടും കുട്ടികളുടെ അവകാശങ്ങള്‍ക്കായി ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അരിഗത്തോ ഇന്റര്‍നാഷണലിന്റെ ലോക ശിശുദിന സന്ദേശം നല്‍കാനുള്ള അവസരം ഈ വര്‍ഷം അലൈനിനെ തേടിയെത്തിയിട്ടുണ്ട്.
ഭാവി തലമുറയുടെ നിലനില്‍പ്പിന് ഭീഷണിയാകുന്ന മനുഷ്യന്റെ സ്വാര്‍ത്ഥ മനോഭാവങ്ങളെ വ്യത്യസ്തമായ രീതിയില്‍ അവതരിപ്പിച്ച ഇംഗ്ലീഷ് സാഹിത്യ കൃതിയായ ‘ദി ലോസ്റ്റ് വേള്‍ഡ് ഓഫ് മോംസ്’ ലോക ശ്രദ്ധ നേടിയിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ‘ഉജ്ജ്വലബാല്യം-2021’ പുരസ്കാര ജേതാവുമാണ് അലൈന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: