ലണ്ടന്‍: ബ്രെക്സിറ്റ് പ്രതിസന്ധിയെ തുടര്‍ന്ന് രാജിവെച്ചൊഴിയേണ്ടി വന്ന യുകെ. പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനെ ബ്രിട്ടന്റെ വിദേശകാര്യസെക്രട്ടറിയായി നിയമിച്ച് ഋഷി സുനക്. അടുത്ത വര്‍ഷത്തെ പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് സര്‍ക്കാരിനെ ജനപ്രിയമാക്കി തുടര്‍ഭരണം നേടുകയാണ് ഋഷി സുനകിന്റെ ലക്ഷ്യം.
ഇതിന്റെ ഭാഗമായി തന്നെയാണ് പലസ്തീന് അനുകൂല പ്രകടനത്തെ അടിച്ചമര്‍ത്താത്ത പൊലീസിനെ വിമര്‍ശിച്ച വിദേശകാര്യ സെക്രട്ടറി സുവെല്ല ബ്രേവര്‍മാനെ ഋഷി സുനകിനെ പുറത്താക്കിയത്. പലസ്തീന് അനുകൂല പ്രകടനങ്ങള്‍ തുടര്‍ച്ചയായി നടക്കുക വഴി ബ്രിട്ടനിലെ സമാധാനം ഇല്ലാതാകുന്നതിനെയും സുവെല്ല ബ്രേവര്മാന് വിമര്‍ശിച്ചിരുന്നു.
ഇപ്പോഴത്തെ വിദേശ കാര്യസെക്രട്ടറിയായിരുന്ന ജെയിംസ് ക്ലെവര്‍ലിക്ക് സുവെല്ല ബ്രേവര്‍മാന്റെ സ്ഥാനമായി ആഭ്യന്തരസെക്രട്ടറി സ്ഥാനം നല്‍കുകയും ചെയ്തു. ഇദ്ദേഹത്തെ പുറത്താക്കിയ ഒഴിവിലാണ് ഡേവിഡ് കാമറൂണിനെ വിദേശകാര്യസെക്രട്ടറിയാക്കിയത്. ഡേവിഡ് കാമറൂണിന്റെ വിദേശരാജ്യങ്ങളിലുള്ള നേതാക്കളുമായി വര്‍ഷങ്ങളായുള്ള ബന്ധം യുകെയ്ക്ക് ഉപകാരപ്രദമാക്കാമെന്നും ഋഷി സുനക് കരുതുന്നു. ഇക്കഴിഞ് സെപ്തംബറില്‍ നടന്ന ഹിതപരിശോധനയില്‍ ഇപ്പോഴും ഡേവിഡ് കാമറൂണിന് വന്‍ ജനപിന്തുണയുള്ളതായി തെളിയിക്കപ്പെട്ടിരുന്നു. ഇത് മുതലാക്കുകയാണ് ഋഷി സുനകിന്റെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: