കോഴിക്കോട് : കോണ്‍ഗ്രസിന്റെ പാലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്ക് അനുമതി നിഷേധിച്ച് കോഴിക്കോട് ജില്ലാ ഭരണകൂടം.ജില്ലാ കളക്ടറാണ് അനുമതി നിഷേധിച്ചത്.
ഈ മാസം 23 ന് കോഴിക്കോട് കടപ്പുറത്ത് ആണ് പരിപാടി സംഘടിപ്പിച്ചിട്ടുളളത്. 25ാം തീയതി നവകേരള സദസ് നടക്കുന്നതിനാലാണ് അനുമതി നിഷേധിച്ചതെന്നാണ് വിശദികരണം.
കോണ്‍ഗ്രസ് പാലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിച്ച ആര്യാടന്‍ ഷൗക്കത്തിനെതിരെ നടപടി സ്വീകരിച്ചന്ന് സിപിഎം നേരത്തേ കുറ്റപ്പെടുത്തിയിരുന്നു. പാലസ്തീനൊപ്പമല്ലെന്നാണ് കോണ്‍ഗ്രസിനെതിരായ ആരോപണം. ഇത്തരം ആരോപണങ്ങളെ മറികടക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം.
അതേസമയം പാലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നിശ്ചയിച്ച ദിവസം തന്നെ കോഴിക്കോട് കടത്തീരത്ത് നടത്തുമെന്ന് കോണ്ഡഗ്രസ് അറിയിച്ചു. ശശി തരൂരും പങ്കെടുക്കും. സര്‍ക്കാരിനെതിരെ നടത്താനിരിക്കുന്ന വിചാരണ സദസ് മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്ത് നിന്ന് ആരംഭിക്കുമെന്ന് യുഡിഎഫ് അറിയിച്ചു. വിചാരണ സദസിന്റെ സംസ്ഥാന തല, ജില്ലാ തല ഉദ്ഘാടനങ്ങള്‍ മന്ത്രിമാരുടെ നിയോജക മണ്ഡലങ്ങളിലാണ് നിശ്ചയിച്ചിട്ടുളളത്.
കോണ്‍ഗ്രസും സി പി എമ്മും പാലസ്തീന്‍ ഐക്യദാര്‍ഡ്യ റാലി സംഘടിപ്പിച്ച് മുസ്ലീം പ്രീണനം നടത്താന്‍ മത്സരിക്കുന്ന കാഴ്ചയാണ് കാണാനാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: