ടൈഗർ 3′ പ്രദർശനത്തിനിടെ തീയറ്ററിനുള്ളിൽ ഒരു കൂട്ടം ആളുകൾ പടക്കം പൊട്ടിച്ചപ്പോൾ സൽമാൻ ഖാൻ ആരാധകർ ജീവനുവേണ്ടിഇറങ്ങി ഓടി . തീയേറ്ററുകൾക്കുള്ളിൽ ആരാധകർ പടക്കം പൊട്ടിക്കുന്നതും റോക്കറ്റുകൾ പൊട്ടിക്കുന്നതും കാണിക്കുന്ന ചില വീഡിയോകൾ വൈറലായിരിക്കുകയാണ്. ഖാൻ ബിഗ് സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടയുടൻ കാണികൾ ആർപ്പുവിളിക്കുകയും ആഹ്ളാദിക്കുകയും ചെയ്തിരുന്നു . എന്നാൽ അൽപ്പസമയത്തിനുള്ളിൽ ഒരു കൂട്ടം ആളുകൾ ഹാളിനുള്ളിൽ പടക്കം പൊട്ടിക്കാൻ തുടങ്ങി, തുടർന്ന് എല്ലാവരും പുറത്തേക്ക്ഇറങ്ങി ഓടുകയായിരുന്നു .
തീയേറ്ററുകൾക്കുള്ളിൽ ആരാധകർ പടക്കം പൊട്ടിക്കുന്നതും റോക്കറ്റുകൾ പൊട്ടിക്കുന്നതും കാണിക്കുന്ന ചില വീഡിയോകൾ വൈറലായിരിക്കുകയാണ്.
സൽമാൻ ഖാന്റെ പുതിയ റിലീസ് “ടൈഗർ 3” തിയേറ്ററുകളിൽ കാണുമ്പോൾ ആരാധകർക്ക് ഞെട്ടിക്കുന്ന അനുഭവമാണ് ഉണ്ടായത്. ആളുകൾ സ്വയം രക്ഷിക്കാൻ പുറത്തേക്ക് ഓടാൻ തുടങ്ങിയപ്പോൾ ഒരു കൂട്ടം കാഴ്ചക്കാർ സിനിമാ ഹാളിനുള്ളിൽ പടക്കം പൊട്ടിക്കുകയായിരുന്നു .
Aatishbazi inside theater this kind of celebration happens only for #SalmanKhan 's film #Tiger3 #Tiger3Review pic.twitter.com/LiMnFMSedW
— Devil V!SHAL (@VishalRC007) November 12, 2023
എന്നാൽ സൽമാൻഖാൻ നടപടിയെ അപലപിക്കുകയും ഭാവിയിൽ ഇങ്ങനെ ആവർത്തിക്കരുതെന്ന് ആരാധകരോട് അഭ്യർത്ഥിക്കുകയും ചെയ്തു. “ഓഡിറ്റോറിയത്തിനുള്ളിൽ പടക്കം പൊട്ടിക്കരുതെന്ന് എന്റെ എല്ലാ ആരാധകരോടും അഭ്യർത്ഥിക്കുന്നു, കാരണം ഇത് നിങ്ങളുടെയും മറ്റുള്ളവരുടെയും ജീവൻ അപകടത്തിലാക്കും. തീയേറ്റർ ഉടമകളോട് എന്റെ അഭ്യർത്ഥിക്കുന്നു , തീയേറ്ററിനുള്ളിൽ പടക്കങ്ങൾ കയറ്റാൻ അനുവദിക്കരുത് സുരക്ഷാ പ്രവേശന സമയത്ത് അത് ചെയ്യുന്നത് തടയണം. എല്ലാവിധത്തിലും സിനിമ ആസ്വദിക്കൂ, പക്ഷേ ദയവായി ഇത് ഒഴിവാക്കൂ, ഇത് എന്റെ എല്ലാ ആരാധകരോടും ഉള്ള എന്റെ അഭ്യർത്ഥനയാണ്.നന്ദി,” അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.
I'm hearing about fireworks inside theaters during Tiger3. This is dangerous. Let's enjoy the film without putting ourselves and others at risk. Stay safe.
— Salman Khan (@BeingSalmanKhan) November 13, 2023
പ്രതികരിക്കാൻ ഇവിടെ എഴുതുക: