ലണ്ടന്‍: ബ്രിട്ടനില്‍ വളരുന്ന ഇസ്ലാമിക തീവ്രവാദത്തെ ശക്തിയുക്തം എതിര്‍ത്തതിനാണ് ഋഷി സുനക് സര്‍ക്കാരില്‍ നിന്നും തിങ്കഴാഴ്ച സുവെല്ല ബ്രേവര്‍മാനെ ആഭ്യന്തരസെക്രട്ടറി എന്ന പദവിയില്‍ നിന്നും പുറത്താക്കിയത്. യുകെയിലെ ഏറ്റവും വലിയ ആഭ്യന്തരഭീഷണി ഇസ്ലാമിക തീവ്രവാദമാണെന്ന് തുറന്നടിക്കുന്ന നേതാവാണ് സുവെല്ല ബ്രേവര്മാന്.
യൂറോപ്പില്‍ ഇസ്ലാമിക തീവ്രവാദം വളര്‍ന്നുവരുന്നതില്‍ ആശങ്കപ്പെടുന്ന നേതാക്കളില്‍ ഒരാളാണ് സുവെല്ലാ ബ്രേവര്മാന്. സലഫിസം എന്ന പേരിലാണ് യുകെയില്‍ ജിഹാദി അക്രമങ്ങള്‍ നടക്കുന്നതെന്ന് സുവെല്ല പറയുന്നു. ലോകമെമ്പാടുമുള്ള ഇസ്ലാം മതമൗലിക നേതാക്കള്‍ക്കും യുകെയില്‍ അഭയം നല്‍കുന്നതും സലഫി പ്രസ്ഥാനമാണ്. സലഫി പ്രസ്ഥാനം പാശ്ചാത്യരാജ്യങ്ങളിലെ സ്വതന്ത്രമൂല്യങ്ങളെ എതിര്‍ക്കുന്നവരാണ്. ഇസ്ലാമിക തീവ്രവാദത്തെ ഉരുക്കുമുഷ്ടിയോടെ നേരിടണമെന്ന അഭിപ്രായക്കാരിയുമാണ് സുവെല്ല ബ്രേവര്മാന്.
അതുകൊണ്ടാണ് പുറംരാജ്യങ്ങളില്‍ നിന്നും യുകെയിലേക്കുള്ള അനിയന്ത്രിതമായ കുടിയേറ്റം ഉരുക്കുമുഷ്ടി ഉപയോഗിച്ച് തടയണമെന്ന് ബ്രേവര്മാന് പറയുന്നത്. ദരിദ്രമായ ഇസ്ലാമിക രാഷ്ട്രങ്ങളില്‍ നിന്നുള്ള അനിയന്ത്രിത കുടിയേറ്റം അനുവദിക്കല്‍, സാംസ്കാരിക വൈവിധ്യത്തെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കല്‍ തുടങ്ങി ദശകങ്ങളായി തുടരുന്ന വലിയ തെറ്റായനയങ്ങളാണ് ഇസ്ലാമിക തീവ്രവാദം ബ്രിട്ടനെ വിഴുങ്ങാന്‍ കാരണമായതെന്നു സുവെല്ല ബ്രേവര്മാന് പറയുന്നു.
ശക്തമായ ഒരു ഇസ്ലാമിക തീവ്രവാദശൃംഖല അതീവ രഹസ്യമായി ബ്രിട്ടനില്‍ പ്രവര്‍ത്തിക്കുന്നതായും സുവെല്ല ബ്രോവര്‍മാന്‍ അഭിപ്രായമുണ്ട്. എന്നാല്‍ ഇത് പുറമേയ്ക്ക് മാന്യമായ ഒരു മുഖമാണ് കാണിക്കുന്നതെങ്കിലും ഉള്ളില്‍ തീവ്രവാദമാണ് ഈ ശൃംഖല പ്രകടിപ്പിക്കുന്നതെന്നും സുവെല്ല പറയുന്നു.
ഫ്രാന്‍സിലെ ഇമ്മാനുവല്‍ മാക്രോണിനെപ്പോലെ മര്‍ക്കടമുഷ്ടിയോടെ തീവ്രവാദത്തെ ബ്രിട്ടനിനകത്തും നേരിടണമെന്ന സുവെല്ലായുടെ അഭിപ്രായത്തോട് പക്ഷെ ടോറി പാര്‍ട്ടിക്കുള്ളില്‍ എല്ലാവര്ക്കും യോജിപ്പില്ല. കാരണം ഇടതു ലേബര്‍ പാര്‍ട്ടി ന്യൂനപക്ഷപ്രീണനം നടത്തുന്നതിനാല്‍ മുഴുവന്‍ മുസ്ലിം വോട്ടുകളും ലേബര്‍ പാര്‍ട്ടി പിടിച്ചെടുക്കുന്നത് പ്രശ്നമാണെന്ന് ചില ടോറി നേതാക്കള്‍ അഭിപ്രായപ്പെടുന്നു. അതുകൊണ്ട് തന്നെ ഇസ്ലാമിക തീവ്രവാദത്തോടും ഒരു മൃദുസമീപനം സ്വീകരിക്കുന്നതാണ് വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് നല്ലതെന്ന അഭിപ്രായമാണ് ഇത്തരം നേതാക്കള്‍ക്കുള്ളത്. ആ അഭിപ്രായത്തിന്റെ ഇരയാണ് സുവെല്ല ബ്രോവര്‍മാന്‍. തന്റെ ജനപിന്തുണനിലനിര്ത്താന് വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാവുകയാണ് പ്രധാനമന്ത്രി ഋഷി സുനക്. അതാണ് യുകെയില്‍ നടന്ന പലസ്തീന് അനുകൂല പ്രകടനത്തോട് മൃദുസമീപനം സ്വീകരിച്ച പൊലീസിനെ വിമര്‍ശിച്ച സുവെല്ലയെ ഋഷി സുനക് പുറത്താക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: