ടെല്‍ അവീവ്: പാലസ്തീനിലെ ജനവാസമേഖലകളുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്കൂളുകള്‍, സര്‍വകലാശാലകള്‍, പള്ളികള്‍, വീടുകള്‍ എന്നിവ ഹമാസ് ഭീകര താവളങ്ങളായി ഉയോഗിക്കുന്നുവെന്ന് ഇസ്രായേല്‍.
ഈ കേന്ദ്രങ്ങള്‍ നശിക്കുന്നതിനായി ഗാസയിലെ ‘ഷാട്ടി’ ക്യാമ്പിന്റെ പ്രാന്തപ്രദേശത്ത് സേന റെയ്ഡുകള്‍ തുടരുകയാണെന്ന് ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സ് (ഐഡിഎഫ്) പറഞ്ഞു. അല്‍ഖുദ്സ് യൂണിവേഴ്സിറ്റി, ഗാസയിലെ പ്രധാന പള്ളിയായ അബൂബക്കര്‍ തുടങ്ങിയ പൊതു കെട്ടിടങ്ങള്‍ക്കുള്ളില്‍ ഹമാസിന്റെ ഭീകര കേന്ദ്രങ്ങള്‍ ബോധപൂര്‍വം സ്ഥാപിച്ചിരുക്കുകയാണ്.
IDF troops continue operational activity around the Shati area:
🔺Hamas' terrorist infrastructure was uncovered at the Quds University, and inside the Abu Bakr Mosque.
🔺Soldiers located a tunnel shaft, intelligence materials and weapons in the area of Beit Hanoun.
🔺Inside… pic.twitter.com/f3X1Ngzs6B
— Israel Defense Forces (@IDF) November 13, 2023
ഇവിടെ നിന്ന് ഇസ്രായേല്‍ സൈന്യം നിരവധി സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയതാണ് റിപ്പോര്‍ട്ട്.ഓപ്പറേഷനില്‍, ഇസ്രായേല്‍ സൈന്യം ഡസന്‍ കണക്കിന് ആയുധങ്ങളും യുദ്ധ കൊപ്പുകളും ഭീകര സംഘടനയായ ഹമാസിന്റെ പ്രവര്‍ത്തന പദ്ധതികളും കണ്ടുകെട്ടി.
കൂടാതെ, 551ാം ബ്രിഗേഡിലെ ഐഡിഎഫ് റിസര്‍വ് സേന പലസ്തീന് ഇസ്ലാമിക് ജിഹാദ് ഭീകര സംഘടനയിലെ മുതിര്‍ന്ന അംഗത്തിന്റെ വീട്ടില്‍ റെയ്ഡ് നടത്തുകയും കുട്ടികളുടെ മുറിയില്‍ നിന്ന് നിരവധി ആയുധങ്ങള്‍ കണ്ടെത്തുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: