പാട്ന: ദീപാവലിയുടെ തിരക്കിനിടയില്‍ പാട്നയുടെ തെരുവോരത്ത് നിന്ന് യാത്രക്കാരിലൊരാള്‍ പകര്‍ത്തിയ 34 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ക്ലിപ്പ് തരംഗമായി. നിരത്തുവക്കില്‍ മണ്‍ചിരാത് വില്‍ക്കുന്ന ഒരു സ്ത്രീയുടെ അരികില്‍ ഇരിക്കുന്ന വിഐപിയാണ് വീഡിയോ വൈറലാകാന്‍ കാരണം.
ദീപാവലിയില്‍ പ്രാദേശിക ഉത്പന്നങ്ങള്‍ വാങ്ങുകയും പ്രചരിപ്പിക്കുകയും വേണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഉള്‍ക്കൊണ്ട് കേന്ദ്ര ആഭ്യന്തരവകുപ്പ് സഹമന്ത്രി നിത്യാനന്ദ റായിയാണ് വഴിയോരക്കച്ചവടക്കാരിയില്‍ നിന്ന് മണ്‍ചിരാതുകള്‍ വാങ്ങിയത്. ഡെറാഡൂണിലെ തെരുവില്‍ നിന്ന് ചിരാതുകള്‍ വാങ്ങുന്ന ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമിയുടെ ചിത്രങ്ങളും കഴിഞ്ഞ ദിവസം ഏറെ ശ്രദ്ധേയമായിരുന്നു.
VIDEO | Union minister @nityanandraibjp bought Diyas from local vendors in Patna earlier today on the occasion of Diwali. pic.twitter.com/MjiF4VKhSa
— Press Trust of India (@PTI_News) November 12, 2023
പ്രതികരിക്കാൻ ഇവിടെ എഴുതുക: