കഴിഞ്ഞ ദിവസം സിപിഎം സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ വേദിയില്‍ സ്മസ്ത നേതാവ് ഉമര്‍ ഫൈസി മുക്കത്തിന്റെ നിസ്‌ക്കാരത്തെ ചൂണ്ടിക്കാട്ടിയാണ് ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
സാമ്പത്തിക പ്രതിസന്ധി ചര്‍ച്ചകളില്‍ നിന്ന് വഴിതിരിച്ചു വിടാനും കേരളീയത്തിന്റെ ജാള്യത മറയ്‌ക്കാനും സിപിഎം കാണിച്ചു കൂട്ടുന്ന ചില കാര്യങ്ങളാണ് ഫേസ്ബുക്കില്‍ ചൂണ്ടിക്കാട്ടുന്നത്. ചലച്ചിത്ര അവാര്‍ഡ് നിശയില്‍ നടന്‍ ഭീമന്‍ രഘു പൊതുവേദിയില്‍ നിന്നത് നവമാധ്യമങ്ങളിലടക്കം അദ്ദേഹത്തിനെതിരെ കളിയാക്കലുകള്‍ നടന്നിരുന്നു.
കമ്യൂണിസ്റ്റ് പാര്‍ട്ടി നിസ്‌ക്കാരത്തന് വരെ വേദിയൊരുക്കുമ്പോള്‍, ഭീമന്‍ രഘു കാണിച്ചതിനെ ആക്ഷേപിക്കേണ്ടതില്ലെന്ന അഭിപ്രായമാണ് ഹരീഷ് പേരടിയുടെ പോസ്റ്റ്.
ഫേസ്ബുക്ക് പോസ്റ്റ്:
പാവം..ഭീമന്‍ രഘുചേട്ടന്‍ …മൂപ്പര്‍ക്ക് മാത്രം സ്വന്തം മനസ്സില്‍ തോന്നുന്നത് പൊതുവേദിയില്‍ ചെയ്യാന്‍ പാടില്ല…രഘുചേട്ടാ..നിങ്ങള് നിങ്ങളെ ഇഷ്ടപോലെ ജിവിക്ക്..ഇവര്‍ക്കൊക്കെ ഉള്ള അവകാശം നിങ്ങള്‍ക്കുമുണ്ട്…നിങ്ങളുടേതുകൂടിയാണ് കേരളം …അഭിവാദ്യങ്ങള്‍ …???
പോസ്റ്റിന് താഴെ പസ്തീന്‍ ഐക്യദാര്‍ഢ്യ വേദിയില്‍ നിസ്‌കരിക്കുന്ന സമസ്ത നേതാവിന്റെ ഫോട്ടോയും അവാര്‍ഡ് നിശയില്‍ ഭീമന്‍ രഘു നിന്ന് പ്രസംഗം കേള്‍ക്കുന്ന ചിത്രവും പങ്കുവയ്‌ക്കുന്നുണ്ട്.
പാവം..ഭീമൻ രഘുചേട്ടൻ …മൂപ്പർക്ക് മാത്രം സ്വന്തം മനസ്സിൽ തോന്നുന്നത് പൊതുവേദിയിൽ ചെയ്യാൻ പാടില്ല…രഘുചേട്ടാ..നിങ്ങള്…
Posted by Hareesh Peradi on Sunday, November 12, 2023
പ്രതികരിക്കാൻ ഇവിടെ എഴുതുക: