ചങ്ങനാശ്ശേരി: കുട്ടനാട്ടിലെ നെല്‍ക്കര്‍ഷകരെ കടക്കെണിയിലാക്കി ആത്മഹത്യയിലേക്ക് തള്ളിവിടുന്ന സര്‍ക്കാര്‍ നയങ്ങള്‍ അടിയന്തരമായി തിരുത്തണമെന്ന് ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. നെല്ല് സംഭരിച്ചാലുടന്‍ നെല്ലിന്റെ വില നല്കിയിരുന്നെങ്കില് ഒഴിവാക്കാമായിരുന്ന ആത്മഹത്യയായിരുന്നു തകഴിയിലെ കര്‍ഷകന്റേത്. കെ.ജി. പ്രസാദ് എന്ന കര്ഷകന് പിആര്‍എസ് വായ്പാ കെണിയില്‍പെട്ട് മറ്റ് വായ്പകള്‍ ബാങ്കില്‍നിന്ന് ലഭിക്കാതിരുന്നതുകൊണ്ട് ജീവന് ഒടുക്കുകയായിരുന്നു.
സംസ്ഥാനത്തിന്റെ ഭക്ഷ്യ സുരക്ഷയ്ക്കായി ഏറ്റവും അധികം കഷ്ടപ്പെടുന്ന നെല്‍കര്‍ഷകരോടുള്ള സര്‍ക്കാരിന്റെ അവഗണനയുടെ അവസാനത്തെ ഇരയാണ് പ്രസാദ്. പ്രസാദിന്റെ മരണത്തോടെ ഒരു കുടുംബമാണ് അനാഥമാക്കപ്പെട്ടത്. നെല്ല് സംഭരിച്ചാലുടന്‍ നെല്ലു വില നല്കി, പിആര്‍എസ് വായ്പാ കെണിയില്‍ കര്‍ഷകരെ വീഴിക്കാതെ സംരക്ഷിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ കുട്ടനാട്ടില്‍ കൃഷി നിലനില്‍ക്കുകയുള്ളൂവെന്ന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ മനസിലാക്കണമെന്നും മാര്‍ പെരുന്തോട്ടം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: