Categories: Health

എന്താണ് റവ? ഉപ്പുമാവ് ശരീരത്തിന് നല്ലതോ? ഇക്കാര്യങ്ങള്‍ അറിയൂ…

Published by

ഒരു ദിവസത്തെ ആരോഗ്യം മുഴുവന്‍ ലഭിക്കുന്നത് പ്രാതലിലൂടെയാണ്. ചിട്ടയായ ആഹാരശീലം ആരോഗ്യകരമായ ജീവിതം സമ്മാനിക്കും. ദോശ, ഇഡ്‌ലി,പുട്ട്, അപ്പം, ഇഡിയപ്പം തുടങ്ങിയവയൊക്കെ കഴിക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. ഉപ്പുമാവും പട്ടികയിലെ പ്രധാനി തന്നെയാണ്. ഈ രസകരമായ പേര് എങ്ങനെ വന്നുവെന്ന് ചിന്തിക്കുന്നവരാകും പലരും. പേരിന് പിന്നാലെ പോകും മുന്‍പ് ഉപ്പുമാവ് എന്ന ആരോഗ്യ ഭക്ഷണത്തെ അടുത്തറിയാം..

പ്രധാനമായും പ്രാതലിനാണ് ഉപ്പുമാവ് കഴിക്കുന്നത്. റവ, ഓട്‌സ്, സേമിയ എന്നിവ ഉപയോഗിച്ചാണ് പ്രധാനമായും ഉപ്പുമാവ് ഉണ്ടാക്കുന്നത്. ഗോതമ്പ് പൊടിക്കുന്നതിനിടെ കിട്ടുന്നതാണ് റവ. അതുകൊണ്ടുതന്നെ ഉപ്പുമാവിന് ആരോഗ്യഗുണങ്ങള്‍ ഏറുകയും ചെയ്യും. 100 ഗ്രാം റവയില്‍ മൂന്ന് ഗ്രാം നാരുകള്‍, ഒരു ഗ്രാം കൊഴുപ്പ്, 12 ഗ്രാം പ്രോട്ടീന്‍, 71 ഗ്രാം കാര്‍ബോഹൈഡ്രേറ്റുകള്‍, ഇതു കൂടാതെ കാല്‍സ്യം, അയേണ്‍, മഗ്‌നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സിങ്ക്, സോഡിയും എന്നിവയും അടങ്ങിയിട്ടുണ്ട്.

പ്രമേഹരോഗികള്‍ക്കു കഴിയ്‌ക്കാവുന്ന നല്ലൊരു ഭക്ഷണമാണ് റവ. രക്തത്തിലെ ഗ്ലൂക്കോസിനെ നിയന്ത്രിക്കാന്‍ ഇതിനു സാധിക്കും.വിശപ്പ് കുറയ്‌ക്കുന്നതിനും റവ സഹായിക്കുന്നു. കാര്‍ബോഹൈഡ്രേറ്റിന്റെ കലവറ ആയതിനാല്‍ ശരീരത്തിന് ഊര്‍ജം നല്‍കുന്നു. ഹൃദയം, കിഡ്‌നി എന്നിവയുടെ പ്രവര്‍ത്തനം സുഗമമായി നടക്കാന്‍ റവ നല്ലതാണ്. ഇതിലെ മഗ്‌നീഷ്യം പേശികള്‍, എല്ല്, നാഡി എന്നിവയുടെ പ്രവര്‍ത്തനത്തിന് സഹായിക്കും. അയണ്‍ സമ്പുഷ്ടമാണ് റവ. ഡിഎന്‍എ, കോശങ്ങളുടെ ആവരണം എന്നിവയെ സഹായിക്കുന്ന സെലേനിയം എന്ന ആന്റിഓക്‌സിഡന്റ് അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ റവ ആരോഗ്യത്തിന് ഏറെ ഗുണങ്ങള്‍ നല്‍കുന്നു.

ഏറെ സുപരിചിതമായ ആഹാരമാണ് റവ ഉപ്പുമാവ്. ബാലന്‍സ്ഡ് ഡയറ്റാണ് ഇത്. നാരുകള്‍, വൈറ്റമിനുകള്‍, ആരോഗ്യകരമായ ഫാറ്റുകള്‍ എന്നിവ അടങ്ങിയതാണ്. വിളര്‍ച്ച പോലുളള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ്. ശരീരത്തിന് ഏറെ ഊര്‍ജം നല്‍കുന്ന ഇത് പ്രാതലാക്കുമ്പോള്‍ ഉന്മേഷവും ഊര്‍ജവുമെല്ലാം ലഭ്യമാകുന്നു. ഇതില്‍ പച്ചക്കറികള്‍ കൂടി ചേര്‍ത്തുണ്ടാക്കിയില്‍ ഗുണം ഏറും. ഇതില്‍ ചേര്‍ക്കുന്ന പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവയെല്ലാം തന്നെ വ്യത്യസ്ത ഗുണങ്ങള്‍ നല്‍കുന്നു.ഒരു ദിവസം മുഴുവന്‍ ഊര്‍ജം ലഭിക്കാന്‍ റവ ഉപ്പുമാവ് സഹായിക്കുന്നു. എല്ലുകളുടെ ആരോഗ്യത്തിനും നല്ല ദഹനം വഭിക്കാനും റവ ഉപ്പുമാവ് സഹായിക്കുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: RavaUpma