തൃശൂര്‍ : സര്‍ക്കാര്‍ ഓഫീസില്‍ പ്രാര്‍ത്ഥന സംഘടിപ്പിച്ചതായി പരാതി. ഓഫീസില്‍ നെഗറ്റീവ് എനര്‍ജിയാണെന്നും അത് പുറന്തള്ളാനെന്ന പേരില്‍ തൃശൂരിലെ ജില്ലാ ശിശു സംരക്ഷണ ഓഫീസിലാണ് പ്രാര്‍ത്ഥന നടത്തിയത്. കളക്ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ പ്രാര്‍ത്ഥന നടത്തിയത് വിവാദമായിരുന്നു. ഇതിനെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. സബ്കളക്ടര്‍ക്കാണ് അന്വേഷണച്ചുമതല.
ആഴ്ചകള്‍ക്ക് മുമ്പ് ഓഫീസ് സമയം തീരുന്നതിന് മുമ്പ് വൈകുന്നേരം നാലരയോടെയാണ് പ്രാര്‍ത്ഥന നടന്നത്. ശിശു സംരക്ഷണ വകുപ്പ് ഓഫീസറുടെ നേതൃത്വത്തിലായിരുന്നു പ്രാര്‍ത്ഥന. ആഴ്ചകള്‍ക്ക് മുമ്പ് ഒഫീസ് സമയം അവസാനിക്കുന്നതിന് ഓഫീസ് സമയം തീരുന്നതിന് മുമ്പ് വൈകുന്നേരം നാലരയോടെയാണ് പ്രാര്‍ത്ഥന നടന്നത്.
അതേസമയം ഓഫീസില്‍ പങ്കെടുപ്പിക്കുന്ന പ്രാര്‍ത്ഥനയില്‍ പങ്കെടുക്കണമെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഓഫീസര്‍ ഒഴികെയുള്ള ജീവനക്കാര്‍ കരാര്‍ തൊഴിലാളികളായതിനാല്‍ നിര്‍ദേശം മറികടക്കാനായില്ല. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് അടക്കം പ്രാര്‍ത്ഥനയില്‍ പങ്കെടുക്കേണ്ടതായി വന്നിരുന്നു.
ഓഫീസര്‍ ജില്ലാ ഓഫീസിലെത്തി ചുമതലയേറ്റതുമുതല്‍ ഓഫീസില്‍ നെഗറ്റീവ് എനര്‍ജി ആണെന്ന് ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു. ഓഫീസില്‍ നിരന്തരം പ്രശ്നങ്ങളും പ്രതിസന്ധികളുമണ്ടാകുന്നു. അത് ഓഫീസിലെ നെഗറ്റീവ് എനര്‍ജി മൂലമാണെന്നും ഓഫീസര്‍ പറഞ്ഞു. ഒടുവില്‍ പ്രാര്‍ത്ഥന നടത്താന്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരില്‍ ഒരാള്‍ ളോഹ ധരിച്ച് ബൈബിളുമെടുത്ത് പ്രാര്‍ത്ഥന നടത്തിയെന്നുമാണ് ശിഷു ക്ഷേമ ഓഫീസര്‍ക്കെതിരായ പരാതി.
ഓഫീസര്‍മാരുമായി പല ജീവനക്കാര്‍ക്കും പ്രശ്നങ്ങളുണ്ടായിരുന്നു. ഓഫീസര്‍ മാനസികമായി ബുദ്ധിമുട്ടുണ്ടാക്കിയെന്ന് ആരോപിച്ച് മൂന്ന് ജീവനക്കാര്‍ അടുത്തിടെ ജോലി രാജിവച്ച് ഓഫീസില്‍ നിന്ന് വിട്ടുപോയിരുന്നു. ജീവനക്കാര്‍ക്ക് ഇയാള്‍ നിരന്തരം മാനസിക പ്രശ്നങ്ങളുണ്ടാക്കുന്നുവെന്നും ആരോപണമുണ്ട്.
എന്നാല്‍ പ്രശ്നങ്ങള്‍ നിരന്തരമായപ്പോള്‍ മനസ്സിന്റെ സമാധാനത്തിന് വേണ്ടിയാണ് പ്രാര്ത്ഥ നടത്തിയതെന്ന് ഓഫീസര്‍ പ്രതികരിച്ചു. ഓഫീസ് പ്രവര്‍ത്തന സമയത്തിന് ശേഷമാണ് പ്രാര്‍ത്ഥന നടത്തിയത്. അയാള്‍ ഓഫീസിലെത്തി രണ്ട് വാക്ക് സംസാരിക്കുകയും തങ്ങള്‍ എഴുന്നേറ്റ് നില്ക്കുക മാത്രമാണ് ചെയ്തത്. വൈദിക വിദ്യാര്‍ത്ഥിയാണ് പ്രാര്‍ത്ഥന നടത്തിയതെന്നും ഓഫീസര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: