Categories: KeralaIndiaTechnology

ഫേസ്ബുക്ക് പണിമുടക്കി; ഉപയോക്താക്കൾ പ്രതിസന്ധിയിൽ

Published by

സമൂഹമാദ്ധ്യമ പ്ലാറ്റ്‌ഫോമായ ഫേസ്ബുക്ക് പണിമുടക്കിയതായി റിപ്പോർട്ട്. ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങളിലാണ് ഉപയോക്താക്കൾ പ്രതിസന്ധിയിലായത്. നിരവധി ആളുകൾ ഫേസ്ബുക്ക് ഡൗൺ എന്ന ഹാഷ്ടാഗോടെ എക്‌സിൽ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.

കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി ഫേസ്ബുക്കിൽ ഇൻസഫിഷ്യൻ പെർമിഷൻ എന്ന കമാൻഡ് പോപ്പ് അപ്പ് ചെയ്യുന്നുണ്ടായിരുന്നു. എന്നാൽ ഈ സമയങ്ങളിൽ ഫേസ്ബുക്ക് ഉപയോഗിക്കുന്നതിൽ യാതൊകു വിധത്തിലുള്ള തടസ്സങ്ങളും നേരിട്ടിരുന്നില്ല.

എന്നാൽ നിലവിൽ ഫീഡ് ഉൾപ്പെടെ ലഭ്യമാകാത്ത പ്രതിസന്ധിയിലെത്തിയിരിക്കുകയാണ് ഉപയോക്താക്കൾ. നിരവധി പേജുകളാണ് കാണാനാകാത്തത്.This page isn’t available at the mometn എന്ന സന്ദേശമാണ് സ്‌ക്രീനിൽ തെളിയുന്നത്. ഫേസ്ബുക്കിന് തകരാർ സംഭവിച്ചതായി ഡൈൺ ഡിട്ടെക്ടറും സ്ഥിരീകരിച്ചിട്ടുണ്ട്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: facebook