മണ്ഡ്ല(മധ്യപ്രദേശ്): കോണ്‍ഗ്രസും നേതാവ് രാഹുലും വഴി തെറ്റിയ മിസൈലാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാന്. രാജ്യത്തിന്റെ എല്ലാ നന്മകള്ക്കുമെതിരായാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്. അവര്‍ വ്യാപാരികളെയും കര്‍ഷകരെയും അപമാനിക്കുന്നു. കമല്‍നാഥ് ‘സേഠി’നെ രംഗത്തിറക്കി അവര്‍ പുതിയ കച്ചവടം പഠിപ്പിക്കാനാണ് ശ്രമിച്ചതെന്ന് ശിവരാജ് സിങ് ചൗഹാന് പറഞ്ഞു.
മണ്ഡ്ലയിലെ ഇന്ദ്രിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി സംപതിയ ഉയികെയുടെ തെരഞ്ഞെടുപ്പ് റാലിയെ അഭിവാദ്യം ചെയ്യുകയായിരുന്നു അദ്ദേഹം.
‘രാഹുല്‍ ബാബ ഇന്ന് മധ്യപ്രദേശില്‍ കറങ്ങുകയാണ്. ഒരു പ്രയോജനവുമുണ്ടാവില്ല. നിങ്ങള്‍ക്ക് ഇരട്ടമുഖമാണ്. രാഹുല്‍, നിങ്ങള്‍ കര്‍ഷകരോട് അവരുടെ കടം എഴുതിത്തള്ളുമെന്ന് പ്രഖ്യാപിക്കുന്നു. എന്നിട്ട് അവരെ കുടിശികക്കാരെന്ന് അധിക്ഷേപിക്കുന്നു. ദല്‍ഹിയിലിരുന്ന് വ്യവസായികളെ അധിക്ഷേപിക്കും. എന്നിട്ട് ഇവിടെ വലിയ വ്യവസായിയായ കമല്‍നാഥ് സേട്ടിനെ നേതാവാക്കും, ‘നിങ്ങള്‍ സ്ത്രീകളെ ബഹുമാനിക്കണമെന്ന് പ്രസംഗിക്കും. നിങ്ങളുടെ നേതാക്കള്‍ എല്ലാ ദിവസവും അമ്മമാരെയും സഹോദരിമാരെയും പെണ്മക്കളെയും അപമാനിക്കുന്നു. നിങ്ങളുടെ മുന്നണി നേതാവ് നിതീഷ് കുമാറിനെപ്പോലുള്ളവര്‍ എന്തൊക്കെയാണ് പറയുന്നതെന്ന് എന്തെങ്കിലും ധാരണയുണ്ടോ? അഴിമതിയെക്കുറിച്ച് വാ തോരാതെ തെരഞ്ഞെടുപ്പുകാലത്ത് പറയുന്നു, ഭൂപേഷ് ബാഗേലിനെപ്പോലുള്ള മുഖ്യമന്ത്രിമാര്‍ വാതുവയ്പ് നടത്തുന്നു. രാഹുല്‍ നിങ്ങളൊരു വഴി തെറ്റിയ മിസൈലാണ് ശിവരാജ് സിങ് ചൗഹാന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: