ജയ്‌പൂർ: ദിവസേനയെന്നോണം തിരിച്ചടി കിട്ടിക്കൊണ്ടിരിക്കുന്ന രാജസ്ഥാനിലെ കോണ്‍ഗ്രസില്‍ നിന്നും ഒരു പിടി നേതാക്കള്‍ ബിജെപിയിലേക്ക്. കോണ്‍ഗ്രസിലെ മുന്‍ മന്ത്രിയായ രാം ഗോപാല്‍ ബൈര്‍വയും ഹരിയാന മുൻ അദ്ധ്യക്ഷൻ അശോക് തൻവാറും ഉള്‍പ്പെടെ ഒരു പിടി കോണ്‍ഗ്രസുകാര്‍ ശനിയാഴ്ച ബിജെപിയില്‍ ചേര്‍ന്നു.
,കോൺഗ്രസ് മുൻ മന്ത്രി രാം ഗോപാൽ ബൈർവയും ഇതില്‍ ഉള്‍പ്പെടുന്നു. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സിപി ജോഷി, ലോക്സഭാ അംഗം രാജ്യവർദ്ധൻ സിംഗ് റാത്തോഡ് എന്നിവര്‍ കോണ്‍ഗ്രസ് നേതാക്കളുടെ ബിജെപി പ്രവേശത്തെ സ്വാഗതം ചെയ്തു. പ്രധാനമന്ത്രി മോദിയിൽ വിശ്വാസിച്ചാണ് ഇവർ ബിജെപിയിൽ ചേർന്നതെന്ന് രാജസ്ഥാൻ ബിജെപി അദ്ധ്യക്ഷൻ ജോഷി പറഞ്ഞു.
2019 ഒക്ടോബറില്‍ അശോക് തൻവാർ കോൺഗ്രസ് വിട്ടിരുന്നു. ഹരിയാന മുഖ്യമന്ത്രിയായിരുന്ന ഭൂപീന്ദർ സിംഗ് ഹൂഡയുമായുള്ള തര്‍ക്കമായിരുന്നു ഇതിന് കാരണം.
നവംബർ 25-നാണ് രാജസ്ഥാനിലെ നിയമസഭാ പോളിംഗ്. ഡിസംബർ മൂന്നിന് വോട്ടെണ്ണും
പ്രതികരിക്കാൻ ഇവിടെ എഴുതുക: