Categories: IndiaEntertainment

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മില്ലെറ്റ്‌സ് ഗാനം’ ഗ്രാമി നോമിനേഷനിൽ

Published by

പ്രധാനമന്ത്രിയുടെ ‘അബണ്ടൻസ് ഇൻ മില്ലെറ്റ്‌സ്’ എന്ന പ്രസംഗം ഉൾക്കൊള്ളുന്ന ‘അബണ്ടൻസ് ഇൻ മില്ലെറ്റ്‌സ്’ എന്ന ഗാനമാണ് മികച്ച ഗ്ലോബൽ മ്യൂസിക് പെർഫോമൻസ് വിഭാഗത്തിൽ നാമനിർദ്ദേശം ചെയ്യപ്പെട്ടത്.  ഈ വർഷം മാർച്ചിൽ ഗ്ലോബൽ മില്ലെറ്റസ് (ശ്രീ അന്ന) സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ ഭാഗമാണിത്.

‘Abundance in Millets’: 2024ലെ ഗ്രമി നോമിനേഷനിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും. നരേന്ദ്ര മോദിയെ അവതരിപ്പിക്കുന്ന തിനയെക്കുറിച്ചുള്ള ഒരു ഗാനം ഗ്രാമി പുരസ്‌കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. ഫാൽഗുനിയും ഗൗരവ് ഷായും ചേർന്ന് രചിച്ച് ആലപിച്ച ഗാനം ധാന്യമായ തിനയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനായി പുറത്തിറക്കിയതാണ്.

‘നമുക്ക് ഈ ലോകത്തെ മാറ്റാൻ കഴിഞ്ഞാലോ’ എന്ന് തുടങ്ങുന്ന ഗാനം ഫൽഗുനി ഷായും ഗൗരവ് ഷായും ചേർന്നാണ് എഴുതിയത്. ‘വളരെ ക്രിയാത്മകവും ആരോഗ്യകരവുമായ ജീവിതത്തിനായി തിനകൾ സ്വീകരിക്കാൻ കൂടുതൽ ആളുകളെ പ്രചോദിപ്പിക്കും!’ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ ഗാനത്തിന്റെ വീഡിയോയെ പ്രധാനമന്ത്രി മോദി പ്രശംസിച്ചു.

 

രാജ്യത്തിന്റെ പുരോഗതിയിൽ തിനയുടെ പ്രധാന്യത്തെ കുറിച്ചാണ് ഈ ഗാനം പറയുന്നത്. മ്യൂസിക് വീഡിയോയിൽ ഇന്ത്യയിലെ തിന കൃഷിയെ കുറിച്ചും വിശപ്പ് നിയന്ത്രിക്കുന്നതിൽ അത് എങ്ങനെ നിർണ്ണായക പങ്ക് വഹിക്കുന്നുണ്ടെന്നും കാണിക്കുന്നു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by