ബ്രിസ്റ്റള്‍(യുകെ): ഓര്ഗനൈസേഷന് ഓഫ് ഹിന്ദു മലയാളീസ് യുകെ (ഓം യുകെ)യുടെ നേതൃത്വത്തില്‍ ഗുരുനാരായണശിബിരം കുടുംബസംഗമം ബ്രിസ്റ്റള്‍ ഡിവൈസസില്‍ നടന്നു. സ്കോട്ലന്ഡ് മുതല്‍ കോണ്‍വാള്‍ വരെ യുകെയുടെ എല്ലാ ഭാഗങ്ങളില്‍ നിന്നുമായി ഇരുനൂറോളം പേര് പങ്കെടുത്തു.
ശ്രീനാരായണ ഗുരുദേവന്റെ ജീവിതത്തെയും ദര്‍ശനങ്ങളെയും കുറിച്ച് അറിവ് പകരുകയും പ്രചരിപ്പിക്കുകയുമാണ് ലക്ഷ്യമെന്ന് ശിബിര കാര്യവാഹ് സുഭാഷ് ശശിധരന് പറഞ്ഞു. യുകെയിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനായ ഡോ. സച്ചിന് നന്ദ ‘ധര്‍മ്മം-വ്യക്തി – സംഘടന’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി.
സനാതന ധര്‍മ്മത്തെപ്പറ്റിയും യുകെയില്‍ ധാര്‍മ്മിക ജീവിതരീതി പിന്തുടരുമ്പോള് നേരിടുന്ന അനുഭവങ്ങളെ പറ്റിയും കുട്ടികളുടെ സംശയങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്കി. അരുവിപ്പുറം ശിവപ്രതിഷ്ഠയുടെ പ്രാധാന്യവും കണ്ണാടിപ്രതിഷ്ഠയുടെ ദര്‍ശനവും പകരുന്ന സെഷനുകളും ഇതോടൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: