ബെംഗളൂരു: ഭാര്യ മറ്റൊരു മതം സ്വീകരിച്ചാല്‍ ഭര്‍ത്താവിന് വിവാഹമോചനം ആവശ്യപ്പെടാമെന്ന് കര്‍ണാടക ഹൈക്കോടതി. ഭാര്യ മതംമാറി ക്രിസ്തുമതം സ്വീകരിച്ചതോടെ ഇതോടെ ദമ്പതികളുടെ വിവാഹബന്ധം അസാധുവായെന്ന് കര്‍ണാക ഹൈക്കോടതി ഉത്തരവിട്ടു. മതം മാറിയതോടെ വിവാഹവുമായി ബന്ധപ്പെട്ട എല്ലാ അവകാശങ്ങളും അസാധുവാക്കപ്പെട്ടെന്ന് കോടതി നീരിക്ഷിച്ചു.
വിവാഹ ശേഷം ക്രിസ്തുമതം സ്വീകരിച്ച ഭാര്യ, ഭര്‍ത്താവില്‍ നിന്ന് 4 ലക്ഷം രൂപ ജീവനാംശം ആവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
2005 ലെ ഗാര്‍ഹിക പീഡന നിയമത്തിലെ സെക്ഷന്‍ 22 പ്രകാരം ഭാര്യക്ക് നാല് ലക്ഷം രൂപ ജീവനാംശം നല്കാന് സെഷന്‍സ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇത് റദ്ദാക്കി കൊണ്ടാണ് ഹൈക്കോടതിയുടെ വിധി.
കൂടാതെ വിഷയത്തില്‍ ഗാര്‍ഹിക പീഡനംനടന്നിട്ടില്ലെന്ന് രേഖകളില്‍ നിന്ന് വ്യക്തമാണെന്നും ഇരു കോടതികള്‍ക്കും ബോധ്യപ്പെട്ടു. ഭാര്യ ക്രിസ്തുമതം സ്വീകരിച്ചതോടെ വിവാഹവുമായി ബന്ധപ്പെട്ട എല്ലാ അവകാശങ്ങളും ഭാര്യയ്ക്ക് നഷ്ടമായി എന്നും കോടതി വ്യക്തമാക്കി.
2000 സെപ്റ്റംബറിലാണ് ദമ്പതികള്‍ വിവാഹിതരായത്. ഇവരുടെ രണ്ടാമത്തെ കുട്ടി ചെറുപ്പത്തിലേ മരണപ്പെട്ടു. തുടര്‍ന്ന് ഭാര്യ ക്രിസ്തു മതം സ്വീകരിക്കുകയും മൂത്ത മകളെ അതേ മതത്തിലേക്ക് മതം മാറ്റാന്‍ ശ്രമിച്ചതായും ഭര്‍ത്താവ് ആരോപിച്ചു.
അതേസമയം 2013ല്‍ ആണ് യുവതി ബെംഗളൂരുവിലെ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. എന്നാല്‍ 2015ല്‍ ഹര്‍ജി തള്ളുകയും തുടര്‍ന്ന് സെഷന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു. കൂടാതെ 2015 നവംബര്‍ 13ന് സെഷന്‍സ് കോടതി ഹര്‍ജി ഭാഗികമായി അംഗീകരിച്ചു കൊണ്ടാണ് ഭര്‍ത്താവിനോട് 4 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് ആവശ്യപ്പെട്ടത്.
എന്നാല്‍ ഭാര്യക്കെതിരെയുള്ള ഗാര്‍ഹിക പീഡന ആരോപണങ്ങള്‍ തെളിയിക്കപ്പെട്ടിട്ടില്ലെന്നും ഭാര്യ മതം മാറിയെന്നും ഭര്‍ത്താവ് കോടതിയില്‍ വാദിച്ചു. അതോടൊപ്പം തനിക്ക് പക്ഷാ
ഘാതം ബാധിച്ചെന്നും അതിനാല്‍ ഈ തുക ഇപ്പോള്‍ നല്കാന് സാധിക്കില്ലെന്നും ഭര്‍ത്താവ് അറിയിച്ചു.
ഭര്‍ത്താവിന് പക്ഷാഘാതം ബാധിച്ചതായി രേഖകളില്‍ തെളിവുകളുണ്ട്. എന്നിരുന്നാലും, വിവാഹ ബന്ധം ഇപ്പോഴും നിലനില്‍ക്കുന്നുവെന്നും ഭാര്യക്ക് സ്വയം ഉപജീവനമാര്‍ഗ്ഗം കണ്ടെ
ത്താന് കഴിയുന്നില്ലെന്നും ചൂണ്ടിക്കാട്ടി ആണ് ഭാര്യയുടെ ഹര്‍ജി സെഷന്‍സ് കോടതി അംഗീകരിച്ചത്. എന്നാല്‍ ഭാര്യ ക്രിസ്തുമതം സ്വീകരിച്ചതോടെ നഷ്ടപരിഹാരം ആവശ്യപ്പെടാനുള്ള അവകാശമില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: