കൊച്ചി : നടന്‍ കാളിദാസ് ജയറാം വിവാഹ ജീവിതത്തിലേക്ക്. കാമുകി തരിണി കലിംഗരായരുമായുളള വിവാഹനിശ്ചയം കഴിഞ്ഞു.
മോഡല്‍ കൂടിയായ തരിണി കലിംഗരായര്‍ 2021 ലെ മിസ് യൂണിവേഴ്സ് റണ്ണര്‍ ആപ്പായിരുന്നു.വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു കാളിദാസും തരിണിയും. എന്നാല്‍ കഴിഞ്ഞ വര്‍ഷമാണ് തരിണിമായുള്ള പ്രണയം സമൂഹമാധ്യമങ്ങളിലൂടെ കാളിദാസ് ജയറാം വെളിപ്പെടുത്തിയത്.
ഷി തമിഴ് നക്ഷത്രം 2023 അവര്‍ഡ് വേദിയില്‍ തരിണിക്കൊപ്പം കാളിദാസ് ജയറാം എത്തിയിരുന്നു. മികച്ച ഫാഷന്‍ മോഡലിനുളള പുരസ്‌കാരം തരിണിക്കായിരുന്നു.
തരിണി നീലഗിരി സ്വദേശിയാണ്. വിഷ്വല്‍ കമ്യൂണിക്കേഷന്‍ ബിരുദം നേടിയിട്ടുണ്ട്.
നടന്‍ ജയറാമിന്റെയും നടി പാര്‍വതിയുടെയും മകനാണ് കാളിദാസ് ജയറാം. ദമ്പതികള്‍ക്ക് മാളവികയെന്ന മകള്‍ കൂടിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക