തിരുവനന്തപുരം: ആരോഗ്യ പരിശോധനക്ക് എത്തിച്ച മയക്കുമരുന്ന് കേസിലെ പ്രതി കൈവിലങ്ങുമായി രക്ഷപ്പെട്ടു. പോലീസുകാരെ ആക്രമിച്ചായിരുന്നു പ്രതിയുടെ രക്ഷപ്പെൽ. പോത്തൻകോട് സ്വദേശി സെയ്ദ് മുഹമ്മദാണ് (28) രക്ഷപ്പെട്ടത്. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് സംഭവം.
പ്രതിക്കൊപ്പമുണ്ടായിരുന്ന മ്യൂസിയം എസ് ഐ രജീഷിന് സെയിദിന് ആക്രമണത്തിൽ പരിക്കേറ്റു. രജീഷിന്റെ വിരലിന് ഒടിവുണ്ട്. രണ്ട് പോലീസുകാരാണ് പ്രതിക്കൊപ്പം ഉണ്ടായിരുന്നത്. പൊലീസുകാര്‍ പ്രതിക്ക് പിന്നാലെ ഓടിയെത്തിയെങ്കിലും റോഡ് മുറിച്ച് കടന്ന് പ്രതി വഞ്ചിയൂർ പാറ്റൂർ ഭാഗത്തേക്ക് ഓടി രക്ഷപ്പെട്ടു.
സംഘം പ്രതിയെ പിടികൂടാൻ പരിശോധന നടത്തിയെങ്കിലും ഇതുവരെ സാധിച്ചിട്ടില്ല. കൈവിലങ്ങുള്ളതിനാൽ ഇയാൾ ഉടൻ പിടിയിലാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: