കേന്ദ്ര പോലീസ് സേനകളില്‍ ജോലി നേടാന്‍ സുവര്‍ണാവസരം. 84,866 തസ്തികകളിലേക്കാണ് നിയമനം. നവംബര്‍ 24 മുതല്‍ ഡിസംബര്‍ 28 വരെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. പത്താം ക്ലാസ് വിജയിച്ചവര്‍ക്കായി സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (SSC) നടത്തുന്ന വലിയ റിക്രൂട്ട്‌മെന്റാണിത്.
ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (BSF), സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (CISF), സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (CRPF), ഇന്തോ ടിബറ്റൻ ബോർഡർ പോലീസ് (ITBP), സഷസ്ത്ര സീമാ ബാൽ (SSB), സെക്രട്ടറിയേറ്റ് സെക്യൂരിറ്റി ഫോഴ്‌സ് (SSF), ആസാം റൈഫിൾസ് (AR), നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (NCB) എന്നീ സേനകളിലേക്കാണ് നിയമനം നടക്കുക.
18നും 23നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. എസ്.സി/എസ്.ടി വിഭാ?ഗക്കാര്‍ക്ക് അഞ്ച് വയസ് ഇളവ് ലഭിക്കും. ഒബിസി, വിമുക്ത ഭ?ടന്മാര്‍ എന്നിവര്‍ക്ക് മൂന്ന് വയസ് ഇളവ് ലഭിക്കും. കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ, ശാരീരിക പരിശോധന, കായിക ക്ഷമതാ പരീക്ഷ, വൈദ്യപരിശോധന എന്നിവ മുഖേനയാണ് തിരഞ്ഞെടുപ്പ്. ഉദ്യോ?ഗാര്‍ത്ഥികള്‍ ശാരീരിക ക്ഷമതാ പരീക്ഷ പാസാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: