Categories: India

ഹൈലകണ്ടിയില്‍ നിന്ന് അസം പൊലീസ് പിടികൂടിയത് 480 കിലോ ബര്‍മീസ് സുപാരി; രണ്ടുപേര്‍ പിടിയില്‍

പ്രത്യേക പരിശോധനക്കിടെയാണ് 480 കിലോ പാക്കുമായി രണ്ട് പേരെ പിടികൂടിയത്.

Published by

ഹൈലകണ്ടി: അസം പോലീസ് ഹൈലകണ്ടി ജില്ലയില്‍ വന്‍തോതില്‍ ബര്‍മീസ് സുപാരി (പാക്ക്) പിടികൂടി. പ്രത്യേക പരിശോധനക്കിടെയാണ് 480 കിലോ പാക്കുമായി രണ്ട് പേരെ പിടികൂടിയത്.

ഹൈലകണ്ടി ജില്ലയിലെ ലഖിനഗര്‍ പോലീസ് ഔട്ട്‌പോസ്റ്റിലെയും ലാല പോലീസ് സ്‌റ്റേഷനിലെയും പോലീസ് സംഘം വെള്ളിയാഴ്ച പാച്ചിം കിറ്റര്‍ബോണ്ട് പാര്‍ട്ട് 1 ഏരിയയില്‍ 28 കാരനായ സെയ്ദുല്‍ ഇസ്ലാം ബര്‍ഭൂയ്യയുടെ വീട്ടില്‍ തിരച്ചില്‍ നടത്തി.

തിരച്ചിലിനിടെ, ഏകദേശം 480 കിലോഗ്രാം ഭാരമുള്ള 12 ചാക്ക് അനധികൃത ബര്‍മീസ് സുപാരിയും ഒരു വാഹനവും പോലീസ് സംഘം കണ്ടെടുത്തുവെന്ന് ഹൈലകണ്ടി ജില്ലാ പോലീസ് പറഞ്ഞു. കരിംഗഞ്ച് ജില്ലയിലെ അബുല്‍ കലാം (48), സൈദുല്‍ ഇസ്‌ലാം ബര്‍ഭൂയ്യ (28) എന്നിവരെയും പോലീസ് പിടികൂടി. കൂടുതല്‍ അന്വേഷണം നടക്കുകയാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by