ആലപ്പുഴ : ദേശീയപാത നിര്‍മാണത്തിനായി മണ്ണെടുക്കുന്നതുമായി ബന്ധപ്പട്ട് ആലപ്പുഴ നൂറനാട് സംഘര്‍ഷം. വെള്ളിയാഴ്ച പുലര്‍ച്ചെ മണ്ണെടുക്കാനായെത്തിയ ലോറികള്‍ നാട്ടുകാര്‍ തടഞ്ഞതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. പോലീസ് സ്ഥലത്തു നിന്നും പിന്‍വാങ്ങണം മണ്ണെടുപ്പ് നിര്‍ത്തിവെയ്‌ക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രദേശത്ത് പ്രതിഷേധിക്കുകയാണ്.
മണ്ണെടുപ്പ് മൂലം പാറ്റൂര്‍ കുടിവെള്ള ടാങ്ക് തകരുമെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ പ്രതിഷേധിക്കുന്നത്. മണ്ണെടുക്കാനായി എത്തിയ ലോറികള്‍ തടഞ്ഞതിനു പിന്നാലെ നാട്ടുകാര്‍ ഇത് തടയുകയും പ്രതിഷേധവുമായി എത്തുകയും ചെയ്യുകയായിരുന്നു.
നാട്ടുകാര്‍ റോഡ് ഉപരോധിക്കാന്‍ തുടങ്ങിയതോടെ പോലീസ് ഇവരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കാന്‍ തുടങ്ങി. ഇതോടെയാണ് പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. സ്ത്രീകള്‍ ഉള്‍പ്പടെ നൂറുകണക്കിനാളുകളാണ് ദേശീയപാതയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. ദേശീയപാത നിര്‍മാണത്തിനായുള്ള മണ്ണെടുപ്പിനെതിരെ നാട്ടുകാര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: