ഇടുക്കി: ഇടുക്കിയിൽ റിസർവ് വനത്തിൽ നിന്ന് തേക്കുകൾ മുറിച്ച് കടത്തി. മലയാറ്റൂർ റിസർവിന്റെ ഭാഗമായ നഗരംപാറ ആഡിറ്റ് വൺ ഭാഗത്ത് നിന്നുമാണ് തേക്ക് തടികൾ കടത്തിയിരിക്കുന്നത്. ലക്ഷങ്ങൾ വില വരുന്ന മൂന്ന് തേക്ക് മരങ്ങളാണ് ഇവിടെ നിന്നും മുറിച്ച് കടത്തിയിരിക്കുന്നത്.
വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് മരം കടത്തിയതെന്ന ആരോപണം ഉയരുന്നുണ്ട്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്.
മൂന്ന് മാസം മുമ്പ് നടന്ന മരം മുറിക്കൽ വനം വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുന്നത് ഒരു മാസം മുമ്പ് മാത്രമാണ്.
റോഡിൽ നിന്ന് 200 മീറ്റർ മാറി കാടിനുള്ളിൽ നിന്നുമാണ് മരങ്ങൾ മുറിച്ച് മാറ്റിയിരിക്കുന്നത്. മുഴുവൻ സമയവും വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യമുള്ള പ്രജേശത്ത് നിന്നാണ് മരങ്ങൾ വെട്ടി കടത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: