Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍; നയാ പൈസയില്ല

നവകേരള സദസിനോട് വൈമനസ്യം കാണിച്ച് മന്ത്രിമാര്‍

അജി ബുധനൂര്‍ by അജി ബുധനൂര്‍
Nov 10, 2023, 07:00 am IST
in Kerala

തിരുവനന്തപുരം: സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍, വിവിധ വകുപ്പുകളുടെ കൈവശം നിത്യനിദാന ചെലവിനു പോലും പണമില്ല. കെഎസ്ആര്‍ടിസിക്ക് ശമ്പളമെന്നല്ല തുച്ഛമായ പെന്‍ഷന്‍ നല്കാന്‍ പോലും പണമില്ല. സര്‍വകലാശാലകളില്‍ ശമ്പളം കൊടുക്കാനുമില്ല കാശ്.

സാമൂഹ്യ പെന്‍ഷനുകള്‍ മുടങ്ങി. സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് ശസ്ത്രക്രിയാ ഉപകരണങ്ങള്‍ വാങ്ങിയ വകയില്‍ കോടികള്‍ കുടിശ്ശികയായതോടെ ഉപകരണങ്ങള്‍ നല്കുന്നത് അവര്‍ നിര്‍ത്തി. ഇതോടെ മെഡിക്കല്‍ കോളജുകളിലും ആശുപത്രികളിലും അടിയന്തര ശസ്ത്രക്രിയകള്‍ പോലും മുടങ്ങിത്തുടങ്ങി. സ്‌കൂളില്‍ ഉച്ചഭക്ഷണം മുടങ്ങുന്ന അവസ്ഥ.

സംസ്ഥാനം അതീവ ഗുരുതര സ്ഥിതിയിലേക്ക് വീഴുകയാണെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. പണമില്ലാതായതോടെ മന്ത്രിമാര്‍ മന്ത്രിസഭാ യോഗങ്ങളില്‍ പോലും മുഖ്യമന്ത്രിയോട് ഇടഞ്ഞു തുടങ്ങി.

സാമൂഹ്യ ക്ഷേമ പെന്‍ഷന് 2000 കോടി വേണം. ക്ഷേമനിധി ബോര്‍ഡുകളിലെ പെന്‍ഷനുകള്‍ മൂന്നു മാസമായി മുടങ്ങി. ഇതിനും വേണം 2000 കോടി. ട്രഷറിയില്‍ ബില്ലുകളുടെ കൂമ്പാരമാണ്. കരാറുകാര്‍ക്ക് നല്കാനുണ്ട്, 16,000 കോടി. പൊതുമരാമത്തു വകുപ്പിന്, 8,000 കോടി. പ്രാദേശിക വികസനത്തിനും റീബില്‍ഡ് കേരളയ്‌ക്കും എംഎല്‍എമാരുടെ ഫണ്ടിനും 6,000 കോടിയും. കരാറുകാര്‍ വായ്‌പയെടുത്തും വട്ടിപ്പലിശയ്‌ക്ക് പണം വാങ്ങിയുമാണ് പണികള്‍ നടത്തിയത്. വായ്‌പ തിരികെ അടയ്‌ക്കാത്തതിനാല്‍ ജപ്തി ഭീഷണിയും വട്ടിപ്പലിശക്കാരുടെ ഗുണ്ടാ ഭീഷണിയുമുണ്ട്. ആത്മഹത്യയുടെ വക്കിലാണ് കരാറുകാരും കുടുംബങ്ങളും. ജനങ്ങള്‍ക്ക് കുടിവെള്ളം മുട്ടാതിരിക്കാന്‍ അടിയന്തരമായി ജല വിഭവ വകുപ്പിന് 1000 കോടി വേണം. ഇതിനു പുറമേ കെഎസ്ഇബിക്ക് വാട്ടര്‍ അതോറിറ്റി നല്കേണ്ടത് 1200 കോടി.

സപ്ലൈകോയ്‌ക്ക് നല്കാനുള്ളത് 1524 കോടി. പണം അനുവദിച്ചില്ലെങ്കില്‍ സബ്സിഡി സാധനങ്ങള്‍ നല്കാനാകില്ലെന്ന് മന്ത്രി ജി.ആര്‍. അനില്‍ തുറന്നടിക്കുന്നു. സര്‍വകലാശാല പരീക്ഷകളും മുടങ്ങാം. ട്രഷറിയില്‍ നിക്ഷേപിച്ച തുക പിന്‍വലിക്കാന്‍  അനുവദിക്കാത്തതിനാല്‍ ദൈനംദിന പ്രവര്‍ത്തനം പോലും മുടങ്ങുന്നു. കേരള സര്‍വകലാശാലയ്‌ക്ക് മാത്രം നല്കാനുള്ളത് 700 കോടി രൂപ. 2022-23ല്‍ നെല്ലു വാങ്ങിയതില്‍ കര്‍ഷകര്‍ക്ക് നല്കേണ്ടത് 1000 കോടിയിലേറെ. കിഫ്ബി കരാറുകാര്‍ക്ക് 2000 കോടി. വിദ്യാര്‍ഥികള്‍ക്ക് ഉച്ചക്കഞ്ഞി വകയില്‍ 200 കോടി രൂപയുടെ കടം. പ്രധാന അധ്യാപകര്‍ യാചിക്കേണ്ടി വരും. ധനവകുപ്പ് കനിഞ്ഞില്ലെങ്കില്‍ ഉച്ചക്കഞ്ഞി മുട്ടുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി.

തദ്ദേശ സ്ഥാപനങ്ങളുടെ ഫ്യൂസ് ഊരുമെന്ന് കെഎസ്ഇബിയും അന്ത്യശാസനം നല്കി. കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ക്ക് പണം നല്കണമെന്ന് ഹൈക്കോടതിയുടെ അന്ത്യശാസനമുണ്ട്. അതിനു വേണം 30 കോടി.

നവകേരള സദസിനോട് വൈമനസ്യം കാണിച്ച് മന്ത്രിമാര്‍

സര്‍ക്കാരിന്റെ നവകേരള സദസ്സിനോട് വൈമനസ്യവുമായി മന്ത്രിമാരും എംഎല്‍എമാരും. ഭരണകക്ഷിയിലെ എംഎല്‍എമാര്‍ക്കു വരെ നവകേരള സദസ്സിനോട് വിമുഖതയാണ്. ജനങ്ങളുടെ പരാതി പരിഹരിക്കാനും മെച്ചപ്പെട്ട ജീവിത സാഹചര്യം ഉറപ്പുവരുത്താനുമാണ് നവകേരള സദസ്സുമായി മുഖ്യമന്ത്രി ജനങ്ങളെ കാണുന്നത്. ക്ഷേമ പെന്‍ഷനു പോലും നയാ പൈസ ഇല്ലാതിരിക്കേ ജനങ്ങളുടെ പരാതി കേള്‍ക്കാന്‍ ചെല്ലുന്നത് സര്‍ക്കാരിന് തിരിച്ചടിയാകുമെന്ന് ജനപ്രതിനിധികള്‍ പറയുന്നു.

Tags: keralafinancial crisisPinarayi Government
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

പിണറായി സര്‍ക്കാരിന്റെ അഞ്ച് നിയമന ശിപാര്‍ശകള്‍ ഗവര്‍ണര്‍ അംഗീകരിച്ചില്ല

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Editorial

ഇടതു നുണക്കോട്ടകള്‍ തകരുമ്പോള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.