ന്യൂദല്‍ഹി: ദീപാവലിയില്‍ ഭാരതമൊന്നാകെ സ്വദേശി ഉത്പന്നങ്ങളിലേക്ക് തിരിയുന്നതോടെ ചൈനയ്ക്ക് ഒരു ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള് ഇന്ത്യ ട്രേഡേഴ്സിന്റെ (സിഎഐടി).
പ്രധാനമന്ത്രിയുടെ വോക്കല്‍ ഫോര്‍ ലോക്കല്‍ ആഹ്വാനത്തിന് അനുസൃതമായി രാജ്യമെമ്പാടുമുള്ള സ്വദേശി ഉത്പന്നങ്ങളിലേക്കും സംരംഭങ്ങളിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സിഎഐടി ദേശീയ പ്രസിഡന്റ് ബി.സി. ഭാരതിയയും സെക്രട്ടറി പ്രവീണ്‍ ഖണ്ഡേല്‍വാളും ആഹ്വാനം ചെയ്തു.
ഭാരതീയവ്യാപാരികള് പവിത്രമായി കാണുന്ന ധന്തേരസിന്റെ കാലമാണിതെന്നും അമ്പതിനായിരം കോടി രൂപയുടെ വ്യാപാര വ്യാപനമാണ് ലക്ഷ്യമിടുന്നതെന്നും പ്രവീണ്‍ ഖണ്ഡേല്‍വാള്‍ എക്സില്‍ കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലോക്കല്‍ ഫോര്‍ വോക്കല്‍ ഫോര്‍ ലോക്കല്‍ ആഹ്വാനത്തിനും കേന്ദ്രമന്ത്രി സ്മൃതി ഇറാനി മുന്നോട്ടുവച്ച നാരി സേ ഖരിദാരി പദ്ധതിക്കും രാജ്യത്തെ ഒമ്പത് കോടി വ്യവസായികളുടെ പൂര്‍ണ പിന്തുണ ഉണ്ടാകും.
നിര്‍മാണത്തിന്റെയും ഉത്പാദനത്തിന്റെയും മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംരംഭകരായ എല്ലാ സ്ത്രീകള്‍ക്കും രാജ്യത്തിന്റെ വിപണി സിഎഐടി തുറന്നു നല്‍കും.
ദീപാവലിക്കാലത്ത് സ്ത്രീസംരംഭകരെ കാണാനും അവരുടെ ഉത്പന്നങ്ങള്‍ വാങ്ങാനും സമൂഹം ബോധപൂര്‍വം ശ്രദ്ധിക്കണം. ഭാരതീയമായതല്ലാതെ ഒന്നും ദീപാവലിക്കായി ഉപയോഗിക്കില്ലെന്ന് പ്രതിജ്ഞ എടുക്കണം, ഖണ്ഡേല്‍വാള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: