മാഡ്രിഡ്: ഭീകരവാദത്തിനെതിരായ നടപടിയുടെ ഭാഗമായി സ്പെയിനില്‍ പതിനാല് പാകിസ്ഥാന്‍ വംശജരെ പോലീസ് അറസ്റ്റ് ചെയ്തു. ഇസ്രായേലിലെ ഹമാസ് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ജിഹാദി ഭീകരശൃംഖലയെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ പോലീസ് വ്യാപക പരിശോധന ആരംഭിച്ചത്.
സ്പെയിനിലെ ജനറല്‍ ഇന്‍ഫര്‍മേഷന്‍ കമ്മിഷണറുടെ ഓഫീസാണ് ഓപ്പറേഷന് നേതൃത്വം നല്കുന്നത്. സംശയകരമായ സാഹചര്യങ്ങള്‍ കര്‍ശനനിരീക്ഷണത്തിന് വിധേയമാക്കുമെന്ന് സ്പാനിഷ് സുരക്ഷാ സേനയെ ഉദ്ധരിച്ച് യൂറോ വീക്കിലി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
പിടിയിലായവരെല്ലാം പാകിസ്ഥാന്‍ വംശജരാണ്. കാറ്റലോണിയ, വലന്‍സിയ, ഗൈപുസ്‌കോവ, വിറ്റോറിയ, ലോഗ്രോനോ, ലെയ്ഡ എന്നിവിടങ്ങളില്‍ താമസിച്ചിരുന്നവരാണിവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: