ശിവഗിരി: തൊണ്ണൂറ്റിയൊന്നാമത് ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഭാഗമായി എല്‍പി, യുപി, എച്ച്എസ്, പ്ലസ്ടു, കോളജ്, പൊതുവിഭാഗങ്ങള്‍ക്കായി സാഹിത്യ മത്സരങ്ങള്‍ സംഘടിപ്പിക്കും. പ്രസംഗം (മലയാളം, ഇംഗ്ലീഷ്), പദ്യം ചൊല്ലല്‍, ഉപന്യാസം (മലയാളം), ശ്രീനാരായണ ക്വിസ്, ആത്മോപദേശ ശതകാലാപനം എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍.
25, 26 തീയതികളിലാണ് പ്രാഥമികതല മത്സരങ്ങള്‍. അരുവിപ്പുറം ക്ഷേത്രം, ചെമ്പഴന്തി ഗുരുകുലം, ശിവഗിരി മഠം, കോട്ടയം കുറിച്ചി അദൈ്വതവിദ്യാശ്രമം, ചേര്‍ത്തല വിശ്വഗാജി മഠം, ആലുവ അദൈ്വതാശ്രമം, തൃശ്ശൂര്‍ കൂര്‍ക്കഞ്ചേരി ക്ഷേത്രം, കണ്ണൂര്‍ സുന്ദരേശ്വര ക്ഷേത്രം എന്നീ കേന്ദ്രങ്ങളിലാണ്
പ്രാഥമിക മത്സരങ്ങള്‍.
സംസ്ഥാനതല മത്സരങ്ങള്‍ ഡിസംബര്‍ 23, 24, 25 തീയതികളില്‍ ശിവഗിരി മഠത്തില്‍ സംഘടിപ്പിക്കും. ആത്മോപദേശ ശതകാലാപനം, ശ്രീനാരായണ ക്വിസ് എന്നിവയ്ക്ക് മേഖലാതല മത്സരങ്ങള്‍ ഉണ്ടായിരിക്കില്ല.
സമയവും വിഷയങ്ങളും
നവംബര്‍ 25ന് രാവിലെ 9ന് പദ്യം ചൊല്ലല്‍ എല്‍പി വിഭാഗം: കുണ്ഡലിനിപ്പാട്ട് (ആദ്യത്തെ 18 വരികള്‍). യുപി: ജീവകാരുണ്യ പഞ്ചകം. എച്ച്എസ്: സദാശിവ ദര്‍ശനം (ആദ്യത്തെ 7 ശ്ലോകങ്ങള്‍), പ്ലസ് ടു: ചിജ്ജഡചിന്തനം (ആദ്യത്തെ 5
ശ്ലോകങ്ങള്‍) കോളജ്: പിണ്ഡനന്ദി (ആദ്യത്തെ 9 ശ്ലോകങ്ങള്‍), പൊതു വിഭാഗം: ജനനീ നവരത്ന മഞ്ജരി. ഉച്ചയ്ക്ക് 1.30ന് ഉപന്യാസ രചന, (എച്ച്എസ്, പ്ലസ്ടു, കോളജ്, പൊ
തുവിഭാഗങ്ങള്ക്ക്).
26ന് രാവിലെ 9ന് പ്രസംഗം (മലയാളം, ഇംഗ്ലീഷ്). എല്‍പി: ഗുരുമഹിമ, യുപി: ഗുരുവിന്റെ സമത്വചിന്ത. പ്രസംഗം (ഇംഗ്ലീഷ്), കൂടുതല്‍ വിവരങ്ങള്‍ക്ക്: 9447033466, 9074316042, 9072456132.
പ്രതികരിക്കാൻ ഇവിടെ എഴുതുക: