തൃശൂര്‍ : ടി.പി. ചന്ദ്രശേഖരന് വധക്കേസ് പ്രതി കൊടി സുനിയെ മലപ്പുറം തവനൂര്‍ ജയിലിലേക്ക് മാറ്റി. വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ നിന്നാണ് തവനൂരിലേക്ക് സുനിയെ മാറ്റിയത്. ജയിലില്‍ അടിയുണ്ടാക്കിയതിനെ തുടര്‍ന്നാണിത്.
വിയ്യൂര്‍ ജയിലിലെ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയായി കൊടി സുനിക്ക് മര്‍ദ്ദനമേറ്റെന്ന് കുടുംബം പരാതി ഉന്നയിച്ചിരുന്നു. ജയിലിനുള്ളില്‍ ജയില്‍ ജീവനക്കാര്‍ മര്‍ദ്ദിച്ചു എന്നാണ് പരാതി. ഉറങ്ങിക്കിടന്ന കൊടി സുനിയെ മുളകുപൊടിയെറിഞ്ഞ് മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം.
ജയിലിലെ സംഘര്‍ഷത്തില്‍ പത്തുപേരെ പ്രതിചേര്‍ത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്. ജയില്‍ ജീവനക്കാരെ മാരാകയുധങ്ങള്‍ കൊണ്ട് ആക്രമിക്കാന്‍ ശ്രമിച്ചു വെന്ന് എഫ്ഐആറില്‍ പറയുന്നു. നേരത്തേയുണ്ടായ ആക്രമണത്തില്‍ നാലു ജീവനക്കാര്‍ക്ക് പരിക്കേറ്റിരുന്നു.
ജയിലില്‍ കൊടി സുനിയുടെ നേതൃത്വത്തില്‍ അക്രമം അഴിച്ചുവിട്ടെന്നാണ് റിപ്പോര്‍ട്ട്. കൊടിസുനിയാണ് കേസിലെ അഞ്ചാം പ്രതി.
കൊടി സുനിയുടെ സംഘവും തിരുവനന്തപുരം സ്വദേശികളായ കൊലക്കേസ് പ്രതികളുമായി സംഘര്‍ഷമുണ്ടായിരുന്നു.പിന്നാലെ ഇവരെ ജയിലില്‍ മറ്റൊരു ബ്ലോക്കിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ കൊടി സുനിയും സംഘവും ഈ പ്രതികളെ മാറ്റിയ ബ്ലോക്കിലേക്കെത്തി ആക്രമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: