തിരുവനന്തപുരം: പട്ടികവര്‍ഗ വികസന വകുപ്പ് ഓഫീസുകളില്‍ വ്യാപക ക്രമക്കേട്. വിജിലന്‍സിന്റെ മിന്നല്‍ പരിശോധനയിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്. പട്ടികവര്‍ഗക്കാര്‍ക്കുള്ള പദ്ധതികളില്‍ ക്രമക്കേട് നടക്കുന്നുവെന്ന് വിജിലന്‍സിനു രഹസ്യ വിവരം ലഭിച്ചിരുന്നു. ‘ഓപ്പറേഷന് വനജ്’ എന്ന പേരിലാണ് വിജിലന്‍സ് റെയ്ഡ് നടത്തിയത്.
അനാഥക്കുട്ടികള്‍ക്കുള്ള പണം പരിശോധന കൂടാതെ അനുവദിച്ചതായും വിദ്യാര്‍ഥികള്‍ക്കുള്ള ലാപ്ടോപ് വിതരണത്തിലും ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ത്ഥിക്ക് സ്വര്‍ണമെഡല്‍ നല്‍കിയെന്ന് വ്യാജരേഖ ഉണ്ടാക്കിയതായും കണ്ടെത്തിയിട്ടുണ്ട്. രണ്ടരക്കോടി ചിലവഴിച്ച കുടിവെള്ള പദ്ധതിയില്‍ ആര്‍ക്കും കുടിവെള്ളം ലഭിച്ചില്ലെന്നും, പരിശോധനയില്‍ പല പദ്ധതികളിലും ക്രമക്കേടുകള്‍ കണ്ടെത്തിയതായി വിജിലന്‍സ് അറിയിച്ചു. പരിശോധനകള്‍ വരും ദിവസങ്ങളിലും തുടരുമെന്ന് വിജിലന്‍സ് സംഘം വ്യക്തമാക്കി.
പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സാപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറ്കടര്‍ ടി.കെ. വിനോദ് കുമാര്‍. ഐ.പി.എസ് അഭ്യര്‍ത്ഥിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: