തലശ്ശേരി: തലശ്ശേരി ഗവ. ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂളില്‍ 20ഓളം വിദ്യാര്‍ത്ഥികള്‍ക്ക് ദേഹസ്വാസ്ഥ്യം. കുട്ടികള്‍ക്ക് ശരീര വേദനയും ചൊറിച്ചിലും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് കുട്ടികളെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കാണ് ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ടത്. അലര്‍ജി പ്രശ്നമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കൂടുതല്‍ മെഡിക്കല്‍ വിവരങ്ങള്‍ വരാനിരിക്കുന്നതേയുള്ളു.
അതേസമയം ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് തലശ്ശേരി ജില്ലാ കോടതിയില്‍ ജീവനക്കാര്‍ക്കും അഭിഭാഷകര്‍ക്കുമുള്‍പ്പെടെ നിരവധി ആളുകള്‍ക്ക് രോഗ ബാധ ഉണ്ടായതിന്റെ കാരണം സിക വൈറസ് ബാധയെന്ന് കണ്ടെത്തിയിരുന്നു. കോടതിയിലെ നൂറോളം പേര്‍ക്കാണ് പനിയും കണ്ണിന് ചുവപ്പും ദേഹത്ത് ചുവന്നപാടുകളും ഉണ്ടായത്. ഇവരില്‍ സിക്ക വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. നിലവില്‍ നിയന്ത്രണവിധേയമാണെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: