പ്രതിമാസം 15000 രൂപ സ്റ്റൈപ്പന്റ്
പ്രവേശന വിജ്ഞാപനം www.recruit.barc.gov.in- ല്‍ ഓണ്‍ലൈനായി നവംബര്‍ 12 വരെ അപേക്ഷിക്കാം
ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്റര്‍ ഇനി പറയുന്ന കോഴ്സുകളില്‍ പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. ഹോസ്റ്റല്‍ സൗകര്യമുണ്ട്.
1. എംഎസ്സി ഹോസ്പിറ്റല്‍ റേഡിയോ ഫാര്‍മസി നാല് സെമസ്റ്ററുകളായുള്ള രണ്ടുവര്‍ഷത്തെ മുഴുവന്‍ സമയ കോഴ്സാണിത്. സീറ്റുകള്‍ 10, യോഗ്യത: കെമിസ്ട്രി ഒരു വിഷയമായി ബിഎസ്സി (പ്ലസ്ടു തലത്തില്‍ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്/ബയോളജി വിഷയങ്ങള്‍ പഠിച്ചിരിക്കണം) അല്ലെങ്കില്‍ ബിഫാം മൊത്തം 60 ശതമാനം
മാര്‍ക്കില്‍ കുറയാതെ വിജയിച്ചിരിക്കണം. പ്രായപരിധി 35 വയസ്. എസ്സി/എസ്ടി/ഒബിസി/പിഡബ്ല്യുഡി വിഭാഗങ്ങള്‍ക്ക് നിയമാനുസൃത വയസ്സിളവുണ്ട്. പഠിച്ചിറങ്ങുന്നവര്‍ക്ക് റേഡിയോ ഫാര്‍മസിസ്റ്റ് അല്ലെങ്കില്‍ ന്യൂക്ലിയര്‍ മെഡിസിന് സെന്ററുകളിലും മറ്റും ഫാക്കല്‍റ്റി/അധ്യാപകരാകാം.
2. എംഎസ്സി (ന്യൂക്ലിയര്‍ മെഡിസിന് ആന്റ് മോളിക്യുലര്‍ ഇമേജിങ് ടെക്നോളജി), നാല് സെമസ്റ്ററുകളടങ്ങിയ രണ്ടുവര്‍ഷത്തെ മുഴുവന്‍ സമയ കോഴ്സ്. സീറ്റുകള്‍ 10, യോഗ്യത: ബിഎസ്സി (ന്യൂക്ലിയര്‍ മെഡിസിന്/ഫിസിക്സ്/കെമിസ്ട്രി/മാത്തമാറ്റിക്സ്/സുവോളജി/മൈക്രോബയോളജി/ബയോകെമിസ്ട്രി/ബയോ ഇന്‍ഫര്‍മാറ്റിക്സ്/ബയോടെക്നോളജി) മൊത്തം 60 ശതമാനം മാര്‍ക്കില്‍ കുറയാതെ വിജയിച്ചിരിക്കണം. പ്രായപരിധി 35 വയസ്. പഠിച്ചിറങ്ങുന്നവര്‍ക്ക് ന്യൂക്ലിയര്‍ മെഡിസിന് ടെക്നോളജിസ്റ്റ്/ന്യൂക്ലിയര്‍ മെഡിസിന് സെന്ററുകളിലും മറ്റും ഫാക്കല്‍റ്റി/അധ്യാപക ജോലികള്‍ നേടാം.
വിശദവിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനംwww.recruit.barc.gov.in ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി നവംബര്‍ 12 വരെ അപേക്ഷ സമര്‍പ്പിക്കാം. ഡിസംബര്‍ 17 ന് മുംബൈയില്‍ നടത്തുന്ന പൊതുപ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്. പ്രതിമാസം 15000 രൂപ സ്റ്റൈപ്പന്റുണ്ട്. വിജയകരമായി പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് കല്പിത സര്‍വ്വകലാശാലയായ മുംബൈയിലെ ഹോമിഭാഭാ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് എംഎസ്സി ബിരുദം സമ്മാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: