പ്രവേശന വിജ്ഞാപനം https://inat.iucaa.in/INAT 2024ല്‍
നവംബര്‍ 15 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം
ജനുവരി 10 ന് ഐയുസിഎഎ നാഷണല്‍ അഡ്മിഷന്
ടെസ്റ്റിലൂടെ (ഐഎന്‍എടി-2024) സെലക്ഷന്
പൂണൈ സര്‍വ്വകലാശാലയും ഐയുസിഎഎയും സംയുക്തമായാണ് എംഎസ്സി കോഴ്സ് നടത്തുന്നത്
പൂണൈയിലെ ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ അസ്ട്രോണമി ആന്റ് അസ്ട്രോഫിസിക്സ് (ഐയുസിഎഎ) 2024 വര്‍ഷത്തെ ഇനി പറയുന്ന പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു.
യുജിസിയുടെ കീഴിലുള്ള സ്വയംഭരണ സ്ഥാപനമാണിത്. ജനുവരി 10 ന് നടത്തുന്ന ഐസിയുഎഎ- നാഷണല്‍ അഡ്മിഷന് ടെസ്റ്റിലൂടെ (ഐഎന്‍എടി-2024) യാണ് തെരഞ്ഞെടുപ്പ്.
പിഎച്ച്ഡി ്രപവേശനം: അസ്ട്രോണമി, അസ്ട്രോഫിസിക്സ്, ഫിസിക്സ് വിഷയങ്ങളിലാണ് ഗവേഷണ പഠനാവസരം. റിസര്‍ച്ച് സ്കോളര്‍ഷിപ്പ് ലഭിക്കും. ഗവേഷണ തല്പരരായ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.
ഫിസിക്സ്/മാത്തമാറ്റിക്സ്/അപ്ലൈഡ് മാത്തമാറ്റിക്സ്/ഇലക്ട്രോണിക്സ്/അസ്ട്രോണമി വിഷയത്തില്‍ ബിഎസ്സി/എംഎസ്സി/ഇന്റഗ്രേറ്റഡ് എംഎസ്സി ബിരുദം അല്ലെങ്കില്‍ ഏതെങ്കിലും ബ്രാഞ്ചില്‍ ബിഇ/ബിടെക്/എംഇ/എംടെക് 55 ശതമാനം മാര്‍ക്കില്‍ കുറയായെ 2024 ജൂലൈയോടെ യോഗ്യത നേടുന്നവര്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. അഡ്മിഷന് ടെസ്റ്റിന് പുറമെ ജനുവരി 10-12 വരെ ഇന്റര്‍വ്യു നടത്തിയാണ് സെലക്ഷന്.
എംഎസ്സി പ്രോഗ്രാം: സാവിത്രിഭായ് ഫൂലെ പൂണൈ സര്‍വ്വകലാശാലയും ഐയുസിഎഎയും നടത്തുന്ന ജോയിന്റ് എഐഎസ്സി (ഫിസിക്സ് വിത്ത് അസ്ട്രോഫിസിക്സ്) കോഴ്സിലേക്കും പ്രവേശനം തേടാം.
ബിഎസ്സി ഫിസിക്സ് (രണ്ടാം വര്‍ഷം മാത്സ് പഠിച്ചിരിക്കണം) അല്ലെങ്കില്‍ ഏതെങ്കിലും ബ്രാഞ്ചില്‍ ബിഇ/ബിടെക് 55 ശതമാനം മാര്‍ക്കില്‍ കുറയാതെ 2024 ജനുവരി ജൂലൈയോടുകൂടി യോഗ്യത നേടാന്‍ കഴിയുന്നവര്‍ക്ക് അപേക്ഷിക്കാം. ഐഎന്‍എടി-2024 സ്കോര്‍ അടിസ്ഥാനത്തിലാണ് അഡ്മിഷന്.
വിശദവിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനം https://inat.iucaa.in/INAT 2024, www.iucaa.in എന്നീ വെബ്സൈറ്റുകളില്‍ ലഭിക്കും. നിര്ദ്ദേശാനുസരരണം ഓണ്‍ലൈനായി നവംബര്‍ 15 വരെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: