വാട്‌സ്ആപ്പിന് സമാനമായി ഇന്‍സ്റ്റഗ്രാമിലും റീഡ് റെസിപ്റ്റ്‌സ് മറച്ചുവെയ്‌ക്കാന്‍ കഴിയുന്ന ഫീച്ചര്‍ വരുന്നു. ഡയറക്ട് മെസേജുകള്‍ക്കായാണ് പുതിയ ഫീച്ചര്‍.
പ്രൈവസി ആന്റ് സേഫ്റ്റി സെറ്റിങ്ങ്‌സിലാണ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുക. റീഡ് റെസിപ്റ്റ്‌സ് എനേബിള്‍ ചെയ്തും ഡിസേബിള്‍ ചെയ്തും വെയ്‌ക്കാന്‍ കഴിയുന്ന തരത്തിലാണ് ഫീച്ചര്‍. സെന്‍ഡര്‍ അയച്ച സന്ദേശം ഉപയോക്താവ് കണ്ടോ എന്ന് സെന്‍ഡറിന് മനസിലാവില്ല. നിലവില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് ഈ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഉടൻ തന്നെ ഫീച്ചര്‍ എല്ലാവരിലേക്കും ലഭ്യമാക്കുമെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: