ചെന്നൈയിൽ വച്ച് നടന്ന ലിയോയുടെ സക്സസ് സെലിബ്രേഷനിലെ പ്രൗഢ ഗംഭീരമായ ചടങ്ങിലായിരുന്നു വിജയുടെ പ്രതികരണം
തന്നെ ഇത്രയുമധികം സ്നേഹിക്കുന്ന ആരാധകരോട് വിജയ് നന്ദി രേഖപ്പെടുത്തി. പ്രേക്ഷകർ തനിക്ക് തരുന്ന സ്നേഹത്തിന് എങ്ങനെയാണ് പകരം വെക്കുക എന്നാണ് വിജയ് ചോദിച്ചത്. എന്റെ ശരീരത്തിലെ തൊലി നിങ്ങളുടെ കാലിലെ ചെരുപ്പായിട്ട് തയ്ച്ചാൽ പോലും ഈ സ്നേഹത്തിന് പകരമവില്ല എന്നും വിജയ് കൂട്ടിച്ചേർത്തു.
എൻ നെഞ്ചിൽ കുടിയിരിക്കും, എനിക്ക് അൻപാണ നൻപാ നൻപികൾ. നിങ്ങൾക്കെല്ലാവർക്കും എന്റെ സ്വാഗതം. ഇത്രയും കാലം ഞാൻ കരുതിയത് ഞാനാണ് നിങ്ങളെ എൻറെ നെഞ്ചിൽ സൂക്ഷിച്ചിരിക്കുന്നത് എന്നതാണ്. എന്നാൽ അത് അങ്ങനെയല്ല. നിങ്ങളാണ് എന്നെ നിങ്ങളുടെ നെഞ്ചിൽ സൂക്ഷിച്ചിട്ടുള്ളത്. നിങ്ങളുടെ ഹൃദയത്തിൽ ചെറിയ ഇടം തന്ന മനസ്സിലാണ് ഞാൻ ജീവിക്കുന്ന അമ്പലങ്ങളുള്ളത്. ഞാൻ വന്ന ഉടനെ തന്നെ സിനിമാ ഡയലോഗ് പറയുകയാണെന്ന് കരുതണ്ട. ശരിക്കും ഞാൻ വളരെ മനസ്സിൽ തട്ടി പറയുന്ന കാര്യമാണ്.
ഒരു പ്രതീക്ഷയും മനസ്സിൽ വെക്കാതെ നിങ്ങൾ എന്റെ മേലെ വെച്ചിരിക്കുന്ന ഈ സ്നേഹത്തിന് ഞാൻ തിരിച്ച് എന്താണ് ചെയ്യേണ്ടത് നൻപാ. തിരിച്ച് എനിക്ക് എന്താണ് ചെയ്യാൻ കഴിയുക? എന്റെ ശരീരത്തിലെ തൊലി നിങ്ങളുടെ കാലിലെ ചെരുപ്പായിട്ട് തയ്ച്ചാൽ പോലും ഈ സ്നേഹത്തിന് പകരമാവില്ല. പക്ഷേ ഞാൻ മരിക്കുന്നത് വരെ എനിക്ക് ഒരു കാര്യം ചെയ്യാൻ കഴിയും. അത് നിങ്ങളുടെ മുൻപിൽ സത്യസന്ധമായി ഇരിക്കുക എന്നതാണ്. നിങ്ങളുടെ വിയർപ്പിൽ എനിക്ക് വേണ്ടി ചെലവാക്കുന്ന ഓരോ പൈസക്കും ഞാൻ നിങ്ങളോട് സത്യവാൻ ആയിട്ട് ഇരിക്കും. യൂ ഗയ്‌സ് ആർ ബ്ലഡി സ്വീറ്റ്.”- വിജയ് പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: