ദീപാവലി അടുത്തതോടെ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞ് ‘സ്വര്‍ണ മുദ്ര’. ആഘോഷ വേളകളിൽ സുപ്രധാന സ്ഥാനമുള്ളവയാണ് ഈ പലഹാരം. ഗുജറാത്തിലെ അഹമ്മദാബാദിലാണ് ഇത് പ്രചാരത്തിലുള്ളത്.
വില അൽപ്പം കൂടുതലാണെങ്കിലും ജനപ്രീതിക്ക് ഒട്ടും കുറവില്ല. സ്വർണം ചേർത്ത പലഹാരത്തിന്റെ രുചി അറിയാൻ നിരവധി പേരാണ് അഹമ്മദാബാദിലെത്തുന്നത്. ഇതില്‍ ഉപയോഗിച്ചിരിക്കുന്ന 24 കാരറ്റ് സ്വര്‍ണ്ണ പാളിയാണ് മുഖ്യ ആകര്‍ഷണം. ഒരു കിലോഗ്രാം സ്വര്‍ണ മുദ്രയ്ക്ക് 21000 രൂപയാണ് വില. ഒരു കഷണം സ്വര്‍ണമുദ്ര വാങ്ങി കഴിക്കുന്നതിന് 1,400 രൂപ നല്‍കണം എന്ന് അര്‍ത്ഥം. ഒരു കിലോഗ്രാമില്‍ 15 കഷണമാണ് ഉണ്ടാവുക. ബദാം, ബ്ലൂബെറി, പിസ്ത, ക്രാന്‍ബെറി, അടക്കമുള്ള വിഭവങ്ങള്‍ ഉപയോഗിച്ചാണ് മധുരപലഹാരം തയ്യാറാക്കുന്നത്.
ഇത്തവണയും സ്വര്ണമുദ്രയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് അഹമ്മദാബാദിലെ ഗ്വാലിയ എസ്ബിആര്‍ ഔട്ട്ലെറ്റ് പറയുന്നു. ഓര്‍ഡര്‍ അനുസരിച്ച് തയ്യാറാക്കി നല്‍കുകയാണ് ചെയ്യുന്നതെന്നും ഔട്ട്ലെറ്റ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: