തിരുവനന്തപുരം: 1116 ജനകീയ ഹോട്ടലുകള്‍ക്ക് സബ്‌സിഡി ഇനത്തില്‍ നല്കാനുള്ളത് 30 കോടി രൂപയാണ്. മിക്ക ജില്ലകളിലും കഴിഞ്ഞവര്‍ഷം ഏപ്രില്‍ മുതലുള്ള തുക കുടിശികയാണ്. വില വര്‍ധനവിന്റെ കാലത്ത് 20 രൂപയ്‌ക്ക് ഊണുകൊടുക്കുക എന്നത് അസാധ്യമാണ്. സര്‍ക്കാര്‍ നല്കിയ ഉറപ്പിലാണ് ഈ വെല്ലുവിളി കുടുംബശ്രീ വഴി സ്ത്രീകള്‍ ഏറ്റെടുത്തത്.
എന്നാല്‍ ലക്ഷങ്ങളുടെ സബ്‌സിഡി കുടിശികയായതോടെ ജനകീയ ഹോട്ടലുകളുടെ ദൈനംദിന നടത്തിപ്പ് തന്നെ പ്രതിസന്ധിയിലായി. ഇതിനകംതന്നെ മൂന്നിലൊന്നോളം ജനകീയഹോട്ടലുകള്‍ പൂട്ടി.
അതേസമയം കേരളീയത്തില്‍ 1.37 കോടി രൂപയുടെ വിറ്റുവരവ് ലഭിച്ചെന്നാണ് കുടുംബശ്രീ പറയുന്നത്. മലയാളി അടുക്കള എന്ന് പേരിട്ട ഫുഡ് കോര്‍ട്ടില്‍ നിന്നു മാത്രം 87.99 ലക്ഷം രൂപയും ഉല്‍പന്ന പ്രദര്‍ശന വിപണന മേളയില്‍ നിന്നും 48.71 ലക്ഷവും ലഭിച്ചു.
കുടുംബശ്രീ ഇത്രയും വരുമാനമുണ്ടാക്കുമ്പോള്‍ വിശക്കുന്ന വയറിന് സാന്ത്വനമേകുന്ന ജനകീയ ഹോട്ടലുകള്‍ക്ക് നല്കാനുള്ള സബ്‌സിഡി തുക നല്കാനുള്ള സന്‍മനസ്സ് സര്‍ക്കാര്‍ കാണിക്കണമെന്നാണ് കുടുംബശ്രീ യൂണിറ്റുകളുടെ അഭ്യര്‍ത്ഥന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: