പരവൂര്‍: സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും മത്സ്യതൊഴിലാളികളെ അകറ്റിനിര്‍ത്തുന്നതാണ് കേരളത്തിലെ ഇടത്-വലത് മുന്നണികളുടെ രാഷ്ട്രീയമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന് പറഞ്ഞു.
രാഷ്ട്രീയപരമായും സാമൂഹ്യപരമായും മത്സ്യ തൊഴിലാളി സമൂഹത്തെ അവഗണിച്ച് കടലില്‍ തള്ളുകയാണ് ഇവര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. തീരദേശ ജനതയോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവഗണനയ്ക്കെതിരെയും തീരദേശത്ത് കേന്ദ്ര പദ്ധതികള്‍ നടപ്പിലാക്കാത്ത സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്കെതിരെയും ബിജെപി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍ നയിക്കുന്ന തീരദേശയാത്ര ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ മാറി മാറി ഭരിച്ച ഇടത് വലത് മുന്നണികളുടെ ഭരണം തീരദേശത്ത് വസിക്കുന്ന മത്സ്യത്തൊഴിലാളികളുടെയും തീരദേശവാസികളുടെയും ജീവിതം നരകതുല്യമാക്കി. മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ അനുവദിക്കുന്ന ഖജനാവിലെ പണം ഉപയോഗിച്ച് ധൂര്‍ത്ത് നടത്തുന്നു. ഇത് ചോദിക്കാന്‍ ആരുമില്ലാത്ത അവസ്ഥയിലൂടെ യാണ് കേരളം കടന്നുപോകുന്നത്. സുനാമി ഫണ്ട് വഴിമാറ്റി ഇടുക്കിയിലും വയനാട്ടിലും കൊണ്ടുപോയി. ഓഖി ദുരന്ത നിവാരണത്തിനായി കേന്ദ്രം അനുവദിച്ച 750കോടി രൂപ എവിടെ ചെലവഴിച്ചു എന്ന ചോദ്യത്തിന് ഉത്തരമില്ല.
സമുദ്ര സമ്പത്ത് ഉപയോഗിച്ച് വലിയ വികസനം കൊണ്ടുവരാന്‍ സാധിക്കുന്ന തീരമേഖലകളുള്ള സംസ്ഥാനമാണ് കേരളം. എന്നാല്‍ ഈ മേഖലയില്‍ യാതൊരു വികസനവും നടക്കുന്നില്ല. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ആദ്യമായി മത്സ്യതൊഴിലാളികള്‍ക്ക് മാത്രമായി ഒരു മന്ത്രാലയം വന്നത് നരേന്ദ്ര മോദി ഭരണത്തിലാണ്.
സംസ്ഥാന മത്സ്യ തൊഴിലാളിക്ഷേമനിധി ബോര്‍ഡ് വെറും
നോക്കുകുത്തിയായി. മത്സ്യഫെഡ് തൊഴിലാളികളെ സാമ്പത്തികമായി ചൂഷണം ചെയ്യുന്നു. കേന്ദ്ര ഗവണ്മെന്റിന് നല്‍കേണ്ട റിപ്പോര്‍ട്ടുകള്‍ നല്‍കാതെ തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ മനഃപൂര്‍വം കേരള സര്‍ക്കാര്‍ തടസ്സപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ജാഥ ക്യാപ്റ്റന്‍ ബി. ബി. ഗോപകുമാറിന് പതാക കൈമാറി യാത്ര അദ്ദേഹം ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറി എസ്.പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ.വി. ടി. രമ, ബിഡിജെഎസ് ജില്ലാ ട്രഷറര്‍ രഞ്ജിത്ത് രവീന്ദ്രന്, ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് എന്‍.പി.രാധാകൃഷ്ണന്, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. വയയ്ക്കല്‍ സോമന്, ബിജെപി സംസ്ഥാന സമിതി അംഗങ്ങളായ ജി. ഗോപി
നാഥ്, എ.ജി. ശ്രീകുമാര്‍, വെറ്റമുക്ക് സോമന്, പൂന്തുറ ശ്രീകുമാര്‍, അഡ്വ. കൃഷ്ണചന്ദ്ര മോഹന്‍, എല്‍ജെഡി ജില്ലാ പ്രസിഡന്റ് വിനോദ്, എസ്. സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. പരവൂര്‍ മണ്ഡലം പ്രസിഡന്റ് പ്രദീപ്. ജി. കുറുമണ്ഡല്‍ സ്വാഗതവും ചാത്തന്നൂര്‍ മണ്ഡലം സെക്രട്ടറി നവീന്‍. ജി. കൃഷ്ണ നന്ദിയും പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ സമീപനം ക്രൂരം: പ്രൊഫ. വി ടി രമ
പരവൂര്‍: മത്സ്യബന്ധന തൊഴിലാളികളോടുള്ള സംസ്ഥാന സര്‍ക്കാര്‍ സമീപനം ക്രൂരമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ.വി.ടി. രമ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ
ജനക്ഷേമ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാന്‍ പരിശ്രമിക്കാതെ മത്സ്യത്തൊഴിലാളികളെ തഴയുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. ആഭ്യന്തര വകുപ്പും മുഖ്യമന്ത്രിയും പരാജയം മറച്ചുവെക്കാനാണ് കേരളീയം പരിപാടിയില്‍ സിനിമാ താരങ്ങളെ അണിനിരത്തിയെതെന്നും പ്രൊഫ.വി.ടി. രമ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: