ന്യൂദല്‍ഹി: രാജ്യത്ത് ജൈവകൃഷി പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്ന് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷാ . ആസാദി കാ അമൃത് മഹോത്സവത്തില്‍ ഇന്ത്യയെ സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിരവധി ലക്ഷ്യങ്ങള്‍ മുന്നോട്ട് വച്ചിട്ടുണ്ടെന്നും അത്തരത്തിലുള്ള ഒരു ലക്ഷ്യമാണ് ജൈവകൃഷിയെന്നും അദ്ദേഹം പറഞ്ഞു.
ന്യൂദല്‍ഹിയില്‍ നാഷണല്‍ കോഓപ്പറേറ്റീവ് ഓര്‍ഗാനിക്സ് ലിമിറ്റഡ് സംഘടിപ്പിച്ച സഹകരണ സംഘങ്ങളിലൂടെ ജൈവ ഉല്പന്നങ്ങള് പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദേശീയ സിമ്പോസിയത്തെ അഭിസംബോധന ചെയ്യവെയാണ് ഷാ ഇക്കാര്യം പറഞ്ഞത്.രാജ്യത്ത് 50 ശതമാനം ജൈവകൃഷി എന്ന ലക്ഷ്യം കൈവരിക്കുന്നതിന് ബഹുമുഖ സമീപനം സ്വീകരിക്കേണ്ടതിന്റെ ആവശ്യകത മന്ത്രി ഊന്നിപ്പറഞ്ഞു.
കീടനാശിനിയുടെ അമിതോപയോഗത്തിന്റെ ദൂഷ്യഫലങ്ങളും അമിത് ഷാ എടുത്തുപറഞ്ഞു.നാഷണല്‍ കോഓപ്പറേറ്റീവ് ഓര്‍ഗാനിക്സ് ലിമിറ്റഡിന്റെ ലോഗോ, വെബ്സൈറ്റ്, ബ്രോഷര്‍ എന്നിവയുടെ പ്രകാശനം മന്ത്രി നിര്‍വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: