കൊച്ചി: രാജ്യത്തെ എല്ലാ പ്രമുഖ പരസ്യ ഏജന്‍സികളും മത്സരിച്ച ‘ഏജന്‍സി ഓഫ് ദി ഇയര്‍’ ദേശീയ പുരസ്‌കാരം വളപ്പില കമ്മ്യൂണിക്കേഷന്‍സ് കരസ്ഥമാക്കി. ദി ലീല മുംബൈയില്‍ നടന്ന ചടങ്ങില്‍ വളപ്പില കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍മാരായ ലിയോ വളപ്പില, പോള്‍ വളപ്പില എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി. അജിത്ത് വര്‍ഗ്ഗീസ് (ഹെഡ് ഓഫ് നെറ്റ് വര്‍ക്ക് അഡ്വര്‍ടൈസിംഗ് സെയില്‍സ്, ഡിസ്നി ഹോട്ട്സ്റ്റാര്‍) ശൈലേന്ദ്ര ഹെഗ്ഡെ (അസോസിയേറ്റ് വിപി ആന്‍ഡ് നാഷണല്‍ സെയില്‍സ് ഡയറക്ടര്‍, എബിപി നെറ്റ്വര്‍ക്ക്), പ്രശാന്ത് കുമാര്‍ (സിഇഓ, ഗ്രൂപ്പ്എം), അമിത് ജെയിന്‍(ചെയര്‍മാന്‍, ലോറിയല്‍), സാം ബല്‍സാറ (ചെയര്‍മാന്‍ ആന്‍ഡ് ഫൗണ്ടര്‍, മാഡിസണ്‍ മീഡിയ ആന്‍ഡ് മാഡിസണ്‍ കമ്മ്യൂണിക്കേഷന്‍സ്) തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
മാധ്യമ-പരസ്യ രംഗത്തെ പ്രവര്‍ത്തനമികവിനെ അംഗീകരിക്കാന്‍ എക്സ്ചേഞ്ച് 4 മീഡിയ സംഘടിപ്പിച്ച അവാര്‍ഡില്‍ 2023ല്‍ ഇന്‍ഡിപെന്റന്റ് ഏജന്‍സി ഓഫ് ദി ഇയര്‍ കാറ്റഗറിയില്‍ റണ്ണര്‍ അപ്പ് സ്ഥാനമാണ് വളപ്പില കമ്മ്യൂണിക്കേഷന്‍സ് സ്വന്തമാക്കിയത്. മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രചാര്‍ കമ്മ്യൂണിക്കേഷന്‍സിനാണ് ഒന്നാം സ്ഥാനം.
കേരളത്തിലെ എല്ലാ മുന്‍നിര പ്രിന്റ്-വിഷ്വല്‍ മാധ്യമങ്ങളുടെയും ബെസ്റ്റ് ഏജന്‍സി, ബെസ്റ്റ് പെര്‍ഫോര്‍മര്‍ തുടങ്ങിയ ബിസിനസ്സ് അവാര്‍ഡുകള്‍ക്കൊപ്പം നിരവധി ക്രിയേറ്റിവ് പുരസ്‌കാരങ്ങളും തുടര്‍ച്ചയായി വളപ്പില കമ്മ്യൂണിക്കേഷന്‍സ് സ്വന്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: