കാബൂള്‍: പാകിസ്ഥാന് പുറമേ ഇറാനും അഫ്ഗാന് അഭയാര്‍ത്ഥികളെ പുറത്താക്കുന്നു. ഇവര്‍ മൂലം ഇറാന്കാരുടെ ജീവിതം ബുദ്ധിമുട്ടിലാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിക്കൊരുങ്ങുന്നത്.
വ്യാജപരാതികള്‍ നല്‍കിച്ച് അതിന്റെ മറവില്‍ അഭയാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്തുവരികയാണ്. അഫ്ഗാനിലേക്ക് മടങ്ങാന്‍ വയ്യാത്തതിനാല്‍ പോലീസിന്റെ ക്രൂരപീഡനം സഹിച്ചും അവര്‍ ഇറാനില്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പാകിസ്ഥാനിലെന്ന പോലെ ഇറാനിലും ഇവരുടേത് ദുരിത പൂര്‍ണമായ ജീവിതമാണ്. അഭയാര്‍ത്ഥികളെ നാടുകടത്തരുതെന്ന് അയല്‍രാജ്യങ്ങളോട് താലിബാന് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യം തള്ളിയാണ് പാകിസ്ഥാന് നടപടി എടുത്തത്. ഇറാനും താലിബാന്റെ ആവശ്യം തള്ളിയിട്ടുണ്ട്. ഇറാന് പോലീസിന്റെ പീഡനങ്ങള്‍ വര്‍ധിച്ചെങ്കിലും, അഫ്ഗാനിലേക്ക് മടങ്ങാന്‍ വയ്യെന്ന് അഭയാര്‍ഥികള്‍ പറയുന്നു.
അഭയാര്‍ത്ഥികളെ പുറത്താക്കാനുള്ള നീക്കങ്ങള്‍ ഇറാന് വേഗത്തിലാക്കുകയാണെന്ന് അഫ്ഗാന് അഭയാര്‍ത്ഥികളുടെ സുരക്ഷ നോക്കുന്ന ഇനായത്തുള്ള അലോകോസെ പറഞ്ഞു. ‘ഇറാനിലെ സര്‍ക്കാരും പോലീസുമെല്ലാം അഭയാര്‍ത്ഥികളെ അടിച്ചമര്‍ത്തുകയാണ്. അന്താരാഷ്ട്ര സമൂഹവും അവരെ പിന്തുണക്കുന്നില്ല. അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇവര്‍ക്ക് ലഭിക്കാത്ത സാഹചര്യമാണ്. അഭയാര്‍ത്ഥികളെ നാടുകടത്താനുള്ള ശ്രമങ്ങള്‍ അംഗീകരിക്കില്ലെന്ന് താലിബാന് വക്താവ് സബിഹുള്ള മുജാഹിദ് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: