പുനലൂര്‍: കാലാവസ്ഥാ വ്യതിയാനവും, കാര്‍ഷിക കേന്ദ്രങ്ങളില്‍ നിന്ന് ഉള്ളിയുടെ വരവ് കുറയുകയും ചെയ്തതോടെ ഉള്ളിവില നൂറ് രൂപ പിന്നിട്ട് കുതിപ്പ് തുടരുകയാണ്.
ചെറിയഉള്ളിക്ക് പുറമെ വെളുത്തുള്ളി വിലയും സര്‍വകാല റിക്കാര്‍ഡിലേക്ക് പോകുമ്പോള്‍ സാധാരണക്കാരന്റെ അടുക്കളബജറ്റ് റോക്കറ്റ് വേഗതയില്‍ മുന്നേറും. ശബരിമല സീസണ്
ആരംഭിക്കാന്‍ ആഴ്ചകള്‍ അവശേഷിക്കെ പച്ചക്കറി വിപണിയില്‍ വന്‍ വിലവര്‍ധനവാണ് ഉണ്ടാകാന്‍ പോകുന്നത്.
എന്നാല്‍ വില നിയന്ത്രിക്കാനോ, വിപണിയില്‍ ഇടപെടാനോ സര്ക്കാര്സംവിധാനങ്ങള് തയ്യാറാകാത്തതിനാല്‍ തോന്നിയ തരത്തില്‍ ആണ് കച്ചവടക്കാന് വിലയിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: