അയോധ്യയില്‍ രാമക്ഷേത്രം പണിയാന്‍ രഥയാത്രയുമായി ഇറങ്ങിത്തിരിച്ച അദ്വാനിയുടെ യാത്രയാണ് ഭാരതത്തില്‍ ബിജെപിയുടെ ഭാഗധേയം മാറ്റിമറിച്ചത്. ഭാരതമാകെ ഹൈന്ദവതയ്‌ക്കായി അടിത്തട്ടില്‍ നിന്നേ ഇളകിമറിയുകയായിരുന്നു.
#WATCH | Delhi | Prime Minister Narendra Modi met and extended birthday greetings to veteran BJP leader LK Advani at his residence today. pic.twitter.com/eog1N9KpuR
— ANI (@ANI) November 8, 2023
ഇന്നിപ്പോള്‍ അദ്വാനിയ്‌ക്ക് 96ാം ജന്മദിനമാണ്. അദ്വാനി തുടങ്ങിവെച്ച സ്വപ്നം പ്രധാനമന്ത്രി മോദി പൂര്‍ത്തിയാക്കുകയാണ്. 2024 ജനവരി22ന് മോദി തന്നെയാണ് അയോധ്യയിലെ രാമക്ഷേത്രോദ്ഘാടനത്തില്‍ പങ്കെടുക്കുന്ന മുഖ്യാതിഥി. 1990ലാണ് അദ്വാനി സോമനാഥില്‍ നിന്നും അയോധ്യയിലേക്ക് പത്ത് സംസ്ഥാനങ്ങളിലൂടെ 10000 കിലോമീറ്റര്‍ താണ്ടി രഥയാത്ര നടത്തിയത്.
മോദിയ്‌ക്കൊപ്പം ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ് നാഥ് സിങ്ങ് എന്നിവരും അദ്വാനിയെ സന്ദര്‍ശിച്ചു. എല്‍.കെ. അദ്വാനി എന്ന ഭാരതത്തിന്റെ മുന്‍ ഉപപ്രധാനമന്ത്രി സത്യസന്ധതയുടെയും സമര്‍പ്പണത്തിന്റെയും പ്രകാശഗോപുരമാണെന്നും മോദി വിശേഷിപ്പിച്ചു. മോദി പൂച്ചെണ്ട് നല്‍കി ജന്മദിനാശംസ നേര്‍ന്നു. അല്‍പനേരത്തെ കുശലത്തിന് ശേഷം അദ്വാനി തന്നെ വീടിന് പുറത്തേക്ക് വന്ന് അവരെ യാത്രയാക്കി.
“ബിജെപിയുടെ രൂപീകരണം മുതല്‍ അധികാരത്തിലെത്തുന്നതുവരെയുള്ള അദ്വാനിയുടെ നിസ്തുല സംഭാവനകള്‍ ഓരോ ബിജെപി പ്രവര്‍ത്തകനും എന്നും പ്രചോദനമാണ്. അക്ഷീണ പ്രയത്നവും സംഘടനാപാടവവും കൊണ്ട് പ്രവര്‍ത്തകരെ സജ്ജമാക്കുകയും സംഘടനയെ പരിപോഷിക്കുകയും ചെയ്യാന്‍ അദ്വാനിജി പ്രവര്‍ത്തിച്ചു.”- അമിത് ഷാ എക്സില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: