ചെന്നൈ : ക്ഷേത്രങ്ങള്‍ക്ക് മുന്നില്‍ സ്ഥാപിച്ചിട്ടുള്ള പെരിയാര്‍ എന്നറിയപ്പെടുന്ന ദ്രാവിഡ കഴകം നേതാവ് ഇ വി രാമസ്വാമിയുടെ പ്രതിമകള്‍ തങ്ങള്‍ അധികാരത്തില്‍ വരുമ്പോള്‍ നീക്കം ചെയ്യുമെന്ന് തമിഴ്നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ.
കഴിഞ്ഞദിവസം എന്‍ മണ്ണ് എന്‍ മക്കള്‍ പദയാത്രയുടെ ഭാഗമായി ശ്രീരംഗത്തിലെ പ്രശസ്തമായ രംഗനാഥസ്വാമി ക്ഷേത്രത്തിന് മുന്നില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. .
‘ദൈവത്തെ പിന്തുടരുന്നവര് വിഡ്ഢികള്‍, ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ കബളിപ്പിക്കപ്പെട്ടവരാണ് അതിനാല്‍ ദൈവത്തെ ആരാധിക്കരുത്. 1967ല്‍ ഡിഎംകെ പാര്‍ട്ടി അധികാരത്തിലേറിയ ശേഷം തമിഴ്നാട്ടില്‍ നിരവധി ക്ഷേത്രങ്ങള്‍ക്ക് പുറത്ത് ഇത്തരം വചനങ്ങളേന്തിയ നിരവധി ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതൊക്ക നീക്കം ചെയ്യും’. അദ്ദേഹം പറഞ്ഞു.
ശ്രീരംഗത്തിന്റെ നാട്ടില്‍ നിന്ന് ബിജെപി നിങ്ങള്‍ക്ക് വാഗ്ദാനം നല്കുന്നു, ഞങ്ങള്‍ അധികാരത്തില്‍ വന്നാല്‍, ഞങ്ങളുടെ ആദ്യ ജോലി ഇത്തരം പ്രതിമകള്‍ നീക്കം ചെയ്യും, പകരം, നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികളുടെ പ്രതിമകളെ ആദരിക്കും. ആള്‍വാര്‍മാര്‍, നായനാര്‍മാര്‍ ,മറ്റു ശൈവ, വൈഷ്ണവ സന്യാസിമാര്‍, തമിഴ് കവികളായ തിരുവള്ളുവര്‍, തമിഴ് സ്വാതന്ത്ര്യ സമര സേനാനികള്‍ എന്നിവരുടെ പ്രതിമകള്‍ ബിജെപി സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘ഞങ്ങള്‍ അധികാരത്തില്‍ വരുമ്പോള്‍, ഒരു എച്ച്ആര്‍ & സിഇ മന്ത്രാലയം ഉണ്ടാകില്ല. എച്ച്ആര്‍ & സിഇയുടെ അവസാന ദിവസം ബിജെപി സര്‍ക്കാരിന്റെ ആദ്യ ദിവസമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടിലെ ക്ഷേത്രങ്ങളുടെ ഭരണകാര്യങ്ങള്‍ നിര്‍വഹിക്കുന്ന മന്ത്രാലയമാണ് എച്ച്ആര്‍ & സിഇ.
1801ല്‍ മരുതു സഹോദരന്മാര് ശ്രീരംഗത്ത് പുറപ്പെടുവിച്ച ജംബുദ്വീപ് വിളംബരം പോലെ തന്നെ ഇതിനെയും ‘ എന്‍ മണ്ണ് എന്‍ മക്കള്‍’ വിളംബരമായി കണക്കാക്കണമെന്ന് അദ്ദേഹം പ്രസ്താവിച്ചു . അയോധ്യയിലെ രാമക്ഷേത്രത്തിന്റെ സമര്‍പ്പണത്തിന് ശേഷം തമിഴ് നാട് ബിജെപി തീര്‍ത്ഥാടകരെ അയോധ്യയിലേക്ക് സൗജന്യമായി കൊണ്ടുപോകുമെന്ന് അണ്ണാമലൈ പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: