ആഗ്ര (ഉത്തര്‍പ്രദേശ്): ഇന്ത്യയുടെ വടക്കന്‍ ഭാഗങ്ങളില്‍ വായുവിന്റെ ഗുണനിലവാരം മോശമായതോടെ ആഗ്രയിലെ താജ്മഹലിനെയും പുകമഞ്ഞ് മൂടി. മലിനീകരണം കാരണം സ്മാരകം തങ്ങള്‍ക്ക് വ്യക്തമായി കാണാനാകുന്നില്ലെന്ന് വിനോദസഞ്ചാരികള്‍ പരാതിപ്പെട്ടു.
ബുധനാഴ്ച ഉച്ചയോടെ ആഗ്രയിലെ വായു നിലവാരം മോഡറേറ്റ് ആയി രേഖപ്പെടുത്തി. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്കനുസരിച്ച് താജ്മഹലില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ അകലെയുള്ള ഷാജഹാന് ഗാര്‍ഡനിലെ എക്യുഐ ബുധനാഴ്ച രാവിലെ 11:00 ന് 114 ആയിരുന്നു.
എന്നല്‍ ഇത് ആദ്യമായല്ല ഇങ്ങനെ സംഭവിക്കുന്നത്. നവംബര്‍ നാലു മുതല്‍ നഗരത്തിലെ വായുവിന്റെ ഗുണനിലവാരം മോശമായതിനു പിന്നാലെ സമാനമായ അവസ്ഥായാണ് ഇവിടെയും ഉണ്ടായത്. താജ്മഹലിലെ മൂടല്‍മഞ്ഞ് കാരണം സ്മാരകം സന്ദര്‍ശിച്ച വിനോദസഞ്ചാരികള്‍ നിരാശരായി മടങ്ങി.
എക്യുഐ അനുസരിച്ച്, ആഗ്രയില്‍ 102, അലിഗഢില്‍ 163, ബറേലിയില്‍ 215, ബുലന്ദ്ഷഹറില്‍ 161 എന്നിങ്ങനെയാണ് വായുവിന്റെ ഗുണനിലവാരം രേഖപ്പെടുത്തിയിരിക്കുന്നത്. ഗാസിയാബാദിലെ എക്യുഐ 402 ഉള്ളപ്പോള്‍, മീററ്റില്‍ 300 എക്യുഐ ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: