പാലക്കാട്: പ്രധാനമന്ത്രി വിശ്വകര്‍മ്മ യോജന മലമ്പുഴ മണ്ഡലം ശില്പശാല ചന്ദ്രനഗര്‍ പാര്‍വതി കല്യാണമണ്ഡപത്തില്‍ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ഡോ. രാധാമോഹന്‍ദാസ് അഗര്‍വാള്‍ എംപി ഉദ്ഘാടനം ചെയ്തു. പദ്ധതി നടപ്പിലാക്കുന്നതിന് സംസ്ഥാനത്ത് പാലക്കാട് ലോകസഭാമണ്ഡലത്തെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഇതിനായി 20 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.
ആദ്യഘട്ടത്തില്‍ 5 ശതമാനം പലിശ നിരക്കില്‍ 1,00,000 രൂപ വരെ വായ്പ. രണ്ടാംഘട്ടത്തില്‍ 5 ശതമാനം പലിശ നിരക്കില്‍ 2,00,000 രൂപ വരെ വായ്പ ലഭിക്കും.
വിശ്വകര്‍മ്മ വിഭാഗത്തില്‍പ്പെട്ടവരെ ഉന്നതിയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി വിശ്വകര്‍മ്മ ജയന്തി ദിനത്തില്‍ പദ്ധതി പ്രഖ്യാപനം നടത്തിയതെന്ന് രാധാമോഹന്‍ദാസ് അഗര്‍വാള്‍ പറഞ്ഞു. സംസ്ഥാനത്ത് ഈവിഭാഗത്തില്പ്പെട്ടവര് 12 ശതമാനത്തോളം വരും. വിശ്വകര്‍മ്മജരിലെ 17 വിഭാഗങ്ങള്‍ക്കാണ് പദ്ധതികൊണ്ട് പ്രയോജനം ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു.
പുതുശ്ശേരി മണ്ഡലം പ്രസി. കെ.ബി.പ്രമോദ് അധ്യക്ഷതവഹിച്ചു. സംസ്ഥാന ജന.സെക്രട്ടറി സി. കൃഷ്ണകുമാര്‍, ട്രഷറര്‍ അഡ്വ.ഇ.കൃഷ്ണദാസ്, സംസ്ഥാന വക്താവ് പത്മനാഭന്, ജില്ലാ അധ്യക്ഷന്‍ കെ.എം. ഹരിദാസ്, ജന.സെക്രട്ടറി പി. വേണുഗോപാല്‍,സെക്രട്ടറി സുമലത മുരളി, ഒബിസി മോര്‍ച്ച ജില്ലാ അധ്യക്ഷന്‍ എന്‍. ഷണ്മുഖന്, മലമ്പുഴ മണ്ഡലം പ്രസി. സുജിത്ത് കല്ലേക്കുളങ്ങര, ജന. സെക്രട്ടറി പി. ഉണ്ണികൃഷ്ണവര്‍മ്മ എന്നിവര്‍ സംസാരിച്ചു.
മണ്ണാര്‍ക്കാട്, കോങ്ങാട്, പാലക്കാട് നിയോജക മണ്ഡലങ്ങളിലും ശില്പശാല നടന്നു. മത്സ്യബന്ധനവല നിര്‍മിക്കുന്നവര്‍, തയ്യല്‍ക്കാര്‍, ബാര്‍ബര്‍, പാവയും കളിപ്പാട്ടവും നിര്‍മിക്കുന്നവര്‍, കയര്‍, ചവിട്ടി, വട്ടി-കുട്ട നിര്‍മിക്കുന്നവര്‍, ചൂല് ഉണ്ടാക്കുന്നവര്‍, കല്‍പ്പണിക്കാര്‍, പാദരക്ഷനിര്‍മിക്കുന്നവര്‍ ശില്പം – പ്രതിമ നിര്‍മിക്കുന്നവര്‍, മണ്‍പാത്രനിര്‍മാതാക്കള്‍, സ്വര്‍ണപ്പണിക്കാര്‍,കൊല്ലപ്പണിക്കാര്‍, ആശാരി എന്നിവരാണ് പദ്ധതിയില്‍ ഉള്‍പ്പെടാന്‍ അര്‍ഹതയുള്ളവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: