ജയ്പൂര്‍: രാജസ്ഥാനിലെ ഗംഗാനഗറില്‍ നിന്നുള്ള 78 കാരനായ തീതര്‍ സിങ് 32-ാം തവണയും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.
1970 മുതല്‍ ഗ്രാമപഞ്ചായത്ത് മുതല്‍ ലോക്സഭ വരെ 31 തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചെങ്കിലും എല്ലാത്തിലും സിങ് പരാജയപ്പെട്ടു. നവംബര്‍ 25ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ശ്രീകരണ്‍പൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് വീണ്ടും ഭാഗ്യം പരീക്ഷിക്കുന്നത്. തൊഴിലുറപ്പ് തൊഴിലാളിയാണ് സിങ്. ആരും ഒന്നും ചെയ്യുന്നില്ല എന്നതാണ് സിങ്ങിന്റെ പരാതി.
പാവപ്പെട്ടവര്‍ക്ക് ഭൂമിയും സൗകര്യവും സര്‍ക്കാര്‍ നല്‍കണമെന്നുമാണ് ആവശ്യം. എംഎല്‍എ ആയാല്‍ ഗ്രാമത്തിലെ റോഡുകളുടെ വികസനം, ഭൂരഹിതര്‍ക്കും പാവപ്പെട്ട തൊഴിലാളികള്‍ക്കും ഭൂമി തുടങ്ങിയവയിലാകും ശ്രദ്ധ.
2018ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 653 വോട്ട് നേടി. 2013ല്‍ 427വോട്ടും 2008ല്‍ 938 വോട്ടുകളാണ് സിങ്ങിന് ലഭിച്ചത്. മത്സരിച്ച എല്ലാ തെരഞ്ഞെടുപ്പുകളിലും കെട്ടിവച്ച കാശ് നഷ്ടപ്പെട്ടിട്ടുണ്ടെന്നും സിങ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: