ന്യൂദല്‍ഹി: ഭാരതത്തിലെ 80 കോടിയിലധികം പേര്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ സൗജന്യമായി നല്കുന്ന പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന അഞ്ചു വര്‍ഷം കൂടി നീട്ടിയത് മോദി സര്‍ക്കാരിന്റെ ചരിത്ര നേട്ടം. 2028 ഡിസംബര്‍ 31 വരെ പദ്ധതി നീട്ടാന്‍ കേന്ദ്രത്തിനു ചെലവ് 10 ലക്ഷം കോടി. ലോകത്തെ ഏറ്റവും വലിയ സൗജന്യ ഭക്ഷ്യധാന്യ വിതരണ പദ്ധതി നടപ്പാക്കിയ രാജ്യമായി ഭാരതം.
പദ്ധതിക്കു പ്രതിവര്‍ഷം രണ്ടു ലക്ഷത്തിലധികം കോടി വേണമെന്ന് ധനമന്ത്രാലയം അറിയിച്ചു. 2020ല്‍ കൊവിഡ് പ്രതിസന്ധി കാലത്ത് ജനങ്ങള്‍ പട്ടിണിയാകാതിരിക്കാന്‍ പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ച പദ്ധതിയാണിത്. രാജ്യത്തെ അതിദാരിദ്ര്യത്തില്‍ നിന്നു മോചിപ്പിക്കാനും ലക്ഷ്യമിട്ടുള്ള പദ്ധതിക്ക് അന്താരാഷ്ട്ര സംഘടനകളുടെ പ്രശംസ ലഭിച്ചു.
ഗ്രാമങ്ങളിലെ 75 ശതമാനവും നഗരങ്ങളിലെ 50 ശതമാനവും പേരെ ഉള്‍ക്കൊള്ളുന്നതാണ് പദ്ധതി.
ദേശീയ ഭക്ഷ്യസുരക്ഷാ നിയമ പ്രകാരം അന്ത്യോദയ അന്ന യോജന കുടുംബങ്ങള്‍ക്കും മുന്‍ഗണനാ കുടുംബങ്ങള്‍ക്കും 35 കിലോ ഭക്ഷ്യധാന്യം.
ഗോതമ്പിനു കിലോയ്ക്ക് രണ്ടു രൂപ, അരിക്കു മൂന്നു രൂപ, പരിപ്പിന് ഒരു രൂപ എന്നിങ്ങനെ സബ്സിഡി നിരക്കിലാണ് നല്‍കുക.
ഇതിനു പുറമേ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന വഴി അഞ്ചു കിലോ അരിയോ ഗോതമ്പോ സൗജന്യമായി ഓരോ കുടുംബത്തിനും ലഭിക്കും.
പഞ്ചാബ്, ഹരിയാന, രാജസ്ഥാന്, ചണ്ഡീഗഡ്, ദല്‍ഹി, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ ഗോതമ്പും മറ്റെല്ലാ സംസ്ഥാനങ്ങളിലും അരിയുമാണ് സൗജന്യം.
2023-24ല്‍ പദ്ധതിക്കായി കേന്ദ്രം വകയിരുത്തിയത് 60 മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങളാണ്. 40 മെട്രിക് ടണ്‍ അരിയും 19 മെട്രിക് ടണ്‍ ഗോതമ്പും ഒരു മെട്രിക് ടണ്‍ ധാന്യങ്ങളും.
രാജ്യത്തെ പിഎംജികെഎവൈ ഗുണഭോക്താക്കള്‍ 81.35 കോടിയായി. പദ്ധതി 2020ല്‍ ആരംഭിക്കുമ്പോള്‍ 74 കോടിയായിരുന്നു. മൂന്നു വര്‍ഷം കൊണ്ട് ഏഴരക്കോടി ഉയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: